കൊല്ലം> ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജില്ലയിൽ അതിവേഗത്തിൽ. ഇതിനകം 50 ശതമാനം നിർമാണം പൂർത്തിയായി. ഓട നിർമാണവും വൈദ്യുത പോസ്റ്റുകളും കേബിളും മാറ്റിസ്ഥാപിക്കുന്ന യൂണിലിറ്റി കോറിഡോർ നിർമാണവും പൂർത്തിയായി. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ മൂന്നും നാലും റീച്ചുകളായാണ് നിർമാണം. ഇവിടെ ഏഴുമീറ്ററിൽ സർവീസ് റോഡ് ഏതാണ്ട് യാഥാർഥ്യമായിക്കഴിഞ്ഞു.
മൂന്നാമത്തെ റീച്ചിലാണ് ആറുവരിപ്പാത ടാറിങ് ആദ്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം നാലാം റീച്ചിൽ ചാത്തന്നൂർ, കൊട്ടിയം, പാരിപ്പള്ളി എന്നിവിടങ്ങളിലും ആറുവരിപ്പാത ടാറിങ് ആരംഭിച്ചിട്ടുണ്ട്. കൊട്ടിയത്ത് അടിപ്പാത നിർമാണവും പകുതിയായി. അയത്തിൽ അടിപ്പാത നിർമാണത്തിനുള്ള പൈലിങ് തുടങ്ങി. ഇത്തിക്കരയിൽ നിലവിലെ പാലത്തിനു സമാന്തരമായി രണ്ടുപാലം നിർമാണത്തിനും ബൈപാസിൽ മങ്ങാട് പാലം നിർമാണത്തിനും പൈലിങ് തുടങ്ങിയിട്ടുണ്ട്. അതിനിടെ നീണ്ടകരയിൽ നിലവിലെ പാലത്തിന് ഇരുവശത്തും പുതിയ പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. കാവനാട്ടും ഉമയനല്ലൂരിലും മേൽപ്പാലങ്ങളുടെ നിർമാണവും തുടങ്ങി. ചാത്തന്നൂരിൽ ടോൾ പ്ലാസ സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ