ജീവനക്കാരിലൂടെ ‘വൃത്തിയുള്ള കേരളം’ ; ഓഫീസിലും വീട്ടിലും ഉറപ്പാക്കണം

Spread the love



കൊല്ലം
സർക്കാർ ജീവനക്കാർ വീടുകളിൽ മാലിന്യം തരംതിരിച്ച് അജൈവമായവ ഹരിതകർമസേനയ്ക്ക് നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവ്. ‘വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം’ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ ഭരണ വകുപ്പിന്റേതാണ് ഉത്തരവ്. മാലിന്യസംസ്കരണം ഏതെങ്കിലും വകുപ്പിന്റെ മാത്രം ചുമതലയല്ലെന്നും എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ശാസ്ത്രീയ മാലിന്യസംസ്കരണത്തിനും മാലിന്യത്തിന്റെ തോത് കുറച്ച് മാതൃകകൾ സൃഷ്ടിക്കുന്നതിനും ഉത്തരവാദിത്വമുണ്ടെന്നും ഉത്തരവിൽ പറയുന്നു.

മാർ​ഗനിർദേശങ്ങൾ
ഓഫീസും പരിസരവും മാലിന്യമുക്തമാക്കണം. പൊതുശുചിത്വവും ശുചിമുറികളുടെ വൃത്തിയും ഉറപ്പാക്കണം. മാലിന്യ ശേഖരണത്തിന് ബിന്നുകൾ ഉണ്ടാകണം. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണം. ജൈവ, അജൈവമാലിന്യങ്ങൾ തരംതിരിച്ച് അജൈവമാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറണം. ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിന് ഉപകരണങ്ങൾ സജ്ജമാക്കണം. അവ പ്രവർത്തിപ്പിക്കാൻ ജീവനക്കാരെ പരിശീലിപ്പിക്കണം. എല്ലാ സർക്കാർ ഓഫീസുകളും 15ന് മുമ്പ് പൂർണമായും വൃത്തിയാക്കണം. ഉപയോഗശൂന്യമായ ഫർണിച്ചർ, ഇ -മാലിന്യം എന്നിവ നീക്കണം. ഡിസ്പോസബിൾ വസ്തുക്കൾക്കു പകരം കഴുകി ഉപയോഗിക്കാവുന്നവയിലേക്കു മാറണം.

ശുചിത്വ-, മാലിന്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ഓഫീസിലും മേധാവി അധ്യക്ഷനായി സമിതി രൂപീകരിക്കണം. ഓഫീസിൽ ഹരിത മാർഗരേഖ ഉറപ്പാക്കണം. വീടുകളിൽ മാലിന്യം തരംതിരിച്ച് സംസ്കരിക്കണം. അജൈവമാലിന്യം ഹരിത കർമസേനയ്ക്കോ തദ്ദേശസ്ഥാപനം ഏർപ്പാടാക്കിയ സേവനദാതാക്കൾക്കോ യൂസർ ഫീസ് നൽകി കൈമാറണം. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ഒഴുക്കി വിടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!