ചെറുതോണി:
കോട്ടയം ജില്ലയിലെ ഇല പള്ളിയിൽ കുന്നം പുറത്ത് ശ്രീ ജോസഫിന്റെയും റേച്ചലിന്റെയും മകനായി അതൊരു 1942 ജനുവരി ഏഴിനായിരുന്നു ജനനം മഹാരാഷ്ട്ര യൂത്ത് മോൾ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി ആന്ധ്രയിലെ പറക്കാൻ , ഹിമാചലിലെ കുളു താഴ്വര തുടങ്ങിയ സ്ഥാനങ്ങളിൽ മിഷനറിയായി സേവനം ചെയ്തു. 1968 വൈദിക സേവനത്തിനായി കേരളത്തിൽ തിരിച്ചെത്തി ഇടുക്കിയിലെ അയ്യപ്പൻകോവിൽ പള്ളി ആയിരുന്നു ആദ്യ നിയമനം മൂന്ന് വർഷത്തിന് ശേഷം വീണ്ടും പറക്കാലിലേക്ക് നിയമനം എട്ടുവർഷം മേലുകാവ് പള്ളി വികാരിയായി
തീർത്തും അവികസിതമായ മേഖലയായിരുന്ന മേലുകാവിൽ വികസനത്തിന് പുതുനാമ്പുകൾ വിരിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു റോഡ്, വൈദ്യുതി, ടെലിഫോൺ തുടങ്ങി സൗകര്യങ്ങൾ മലയോരമേഖലയിൽ എത്തിക്കുന്ന മുഖ്യപങ്കുവഹിച്ചു ലിക്വിഡേഷൻ നടപടികളിൽ കുടുങ്ങിക്കിടന്ന മേലുകാവ് സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നേത്വത്വം നൽകി മലയോര മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് പുതിയ ജീവൻ പകർന്ന് മേലുകാവ് ഹെൻട്രി ബേക്കർ കോളേജിന് പിന്നിലും സാമുവേൽ അച്ചന്റെ അധ്വാനം വളരെ വലുതാണ്
മധ്യകേരള മഹായിടവകയുടെ ഭാഗമായ മേലുകാവിനെയും സമീപപ്രദേശങ്ങളെയും ചേർത്ത് പുതിയ മഹായിടവക രൂപികരിക്കണമെന്ന ആവശ്യം വിശ്വാസികൾക്കിടയിൽ ശക്തമായ ഒരു സമയം ആയിരുന്നു അന്ന്
കാലം ചെയ്ത ബിഷപ്പ് മൈക്കിൾ ജോൺ , പരേതനായ റവ. പി ഡി ജോൺ എന്നിവരുടെ നേതൃത്വത്തിൽ മലയോരമേഖലയിലെ സഭ ജനങ്ങൾക്കൊപ്പം നിന്ന് പുതിയ മഹായിടവകയ്ക്കായി മുന്നിട്ടിറങ്ങാനും സാമുവൽ അച്ചൻ ഉണ്ടായിരുന്നു
1982 തമിഴ്നാട്ടിലെ വെല്ലൂരിൽ നടന്ന സി.എസ്.ഐ സിനഡിൽ മേലുകാവ് ആസ്ഥാനമായി പുതിയ മഹായിടവക പ്രഖ്യാപിച്ചു
1983 ൽ ഈസ്റ്റ് കേരള മഹായിടവക രൂപി ക്യതമായി ആദ്യ ബിഷപ്പായി മൈക്കിൾ ജോൺ ചുമതലയേറ്റു. റവ.കെ.ജെ സാമുവൽ ആയിരുന്നു ആദ്യ വൈദിക സെക്രട്ടറി ഇതിനിടെ ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ ബർമിങ്ഹാം സെല്ലി യോ ക്ക് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വൈദിക ശാസ്ത്രത്തിൽ ഉന്നത ബിരുദങൾ നേടി
1990 ൽ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലിൽ റവ.കെ.ജെ സാമുവൽ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു
പതിനേഴ് വർഷം ഈസ്റ്റ് കേരള മഹായിടവകയുടെ ബിഷപ്പായി സേവനം ആനുഷ്ഠിച്ചു. 1998 റായലസീമയിൽ നടന്ന സിനഡിൽ സി.എസ്.ഐ സഭയുടെ ഡപ്യൂട്ടി മോഡറേറ്റായി തിരഞ്ഞെടുക്കപെട്ടു. 200 0ൽ ഹൈദരബാദിൽ നടന്ന സിനഡിൽ മോഡറേറ്ററായി. 2002 ൽ മേലുകാവിൽ നടന്ന സിനഡിൽ രണ്ടാം വട്ടവും മോഡറേറ്ററായി
ബൈബിൾ സൊസെറ്റിയുടെ ആദ്യ ദേശീയ ഉപാദ്ധ്യക്ഷനായും, അദ്ധ്യക്ഷനായും, ആറു വർഷം വീതം സേവനം ചെയ്തു. എവരി ഹോം ക്രൂസേഡ് ദേശീയ ചെയർമാൻ, ട്രാൻസ് വേൾഡ് റേഡിയോ ഉപാധ്യക്ഷൻ, കെ.എൻ എച്ച് ചെയർമാൻ എന്നീ പദവികളിലും അദേഹം കഴിവ് തെളിയിച്ചു . വിരമിച്ച ശേഷം മേലുകാവ് മറ്റത്തുള്ള ശാലോം വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു
മേലുകാവ് മറ്റo താന്നിക്കൽ പരേതയായ സൂസമ്മയാണ് ഭാര്യ, മക്കൾ സാം, ഡോ. റേച്ചൽ ഐസക്ക്, പരേതയായ കൊച്ചുമോൾ , മരുമക്കൾ ആനി, ഡോ. സാം ക്രിസ്റ്റി