ന്യൂഡൽഹി> സംസ്ഥാന ഭഭരണത്തിലെ വീഴ്‌ചകളും കെടുകാര്യസ്ഥതയും അഴിമതിയും മറച്ച് പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയർത്തികാട്ടിയായിരുന്നു ബിജെപി പ്രചരണം. റോഡ് ഷോയും പൊതുയോ ഗങ്ങളിലുടെയുമായി മോദിയുടെ പ്രചാരണം. മൂന്നു തവണ ബംഗളൂരു നഗരമേഖലയിൽ മാത്രം പ്രചാരണത്തിന് വന്നു. നഗരത്തിൽ 36 കിലോമീറ്റർ റോഡ് ഷോയടക്കം സംസ്ഥാനത്ത് നാല് റോഡ് ഷോകൾ നടത്തി. എന്നാൽ മോദി പ്രചരണം നടത്തിയ 42 മണ്ഡലങ്ങളിൽ 22 ലും ബിജെപി തോറ്റു.
ആഭ്യന്തരമന്ത്രി അമിത് ഷായിരുന്നു മറ്റൊരു പ്രധാന പ്രചാരകൻ. അമിത് ഷാ എത്തിയ 30 സീറ്റിൽ 20 ലും തോൽവിയേറ്റു വാങ്ങി. സംസ്ഥാനത്താകെ 9,125 റാലികളും 1,377 റോഡ് ഷോകളും ബിജെപി നടത്തി. ഇതിലെല്ലാം കർണാടകത്തിന് ആവശ്യം ‘ഡബിൾ എഞ്ചിൻ സർക്കാർ’ എന്നായിരുന്നു പ്രധാന മുദ്രാവാക്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈ വർഷം ആദ്യം മുതൽ എട്ട് തവണയാണ് മോദി എത്തിയത്. വോട്ട് ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയാണ് ഓരോ തവണയും മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ