മികച്ച മാനേജ്മെന്റ് വിദഗ്ധനായിരുന്നു ശ്രീരാമൻ എന്ന് എം കെ മുനീർ എംഎൽഎ. തനിക്ക് തനിക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങളിൽ എല്ലായ്പ്പോഴും അന്വേഷിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത രാമൻ, സീതയെ ലങ്കയിൽ നിന്ന് രക്ഷപ്പെടുത്താൻ ഒട്ടേറെ തലങ്ങളിലുള്ള പ്രവർത്തനങ്ങളും കൂട്ടായ്മകളും സൃഷ്ടിച്ചത് ഇതിന് ഉദാഹരണമാണെന്നും മുനീർ പറഞ്ഞു. ഏറ്റവും താഴെത്തട്ടിൽ ഉള്ളവരുടെ പോലും വികാരവും പ്രശ്നങ്ങളും അറിയുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യുന്നവരാണ് മികച്ച മാനേജ്മെന്റ് വിദഗ്ധരെന്ന് കേരള മാനേജ്മെന്റ് അസോസിയേഷന്റെ ചർച്ച സദസ്സിൽ അദ്ദേഹം പറഞ്ഞു.
Also read- കോട്ടയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ വെച്ചൂർ പശു ചത്തു
കസ്റ്റംസ് ആൻഡ് ജി എസ് ടി ചീഫ് കമ്മീഷണർ ഡോക്ടർ കെ എൻ രാഘവൻ ചർച്ച നിയന്ത്രിച്ചു. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സിജെ ജോർജ്, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, കെഎംഎ പ്രസിഡന്റ് ഡോക്ടർ നിർമ്മല ലില്ലി, ഓണറ്ററി സെക്രട്ടറി അൽജിയേഴ്സ് ഖാലിദ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ കെ എൻ രാഘവന്റെ പുസ്തകം ‘മന്ത്രാസ്’ എംകെ മുനീര്‍ പ്രകാശനം ചെയ്തു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ കോഫി ടേബിൾ ബുക്ക് ‘സിഗ്നേച്ചർ’ ഡോക്ടർ കെ എൻ രാഘവൻ പ്രകാശനം ചെയ്തു.
നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.