‘ഫൈനടിച്ചു ക്ഷീണമായെങ്കിൽ ഇനിയൽപ്പം മിൽമ jooy ആവാം’; എംവിഡിയെയും കെഎസ്ഇബിയെയും ട്രോളി മിൽമ

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് നേർക്കുനേർ പൊരുതി മോട്ടോർ വാഹനവകുപ്പും വൈദ്യുതി വകുപ്പും. ക്യാമറയിൽ ചിത്രീകരിച്ച് എംവിഡി കെഎസ്ഇബിക്ക് പിഴ ചുമത്തുന്നത് തുടരുമ്പോൾ ബിൽ അടച്ചില്ലെന്ന കാരണത്താൽ എംവിഡി ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി തിരിച്ചടിക്കുന്നത് തുടരുകയാണ്. എന്നാൽ ഈ സംഭവത്തിനു പിന്നാലെ ഇവരുടെ ഫൈൻ അടിയും ഫ്യൂസ് ഊരലും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇവരെ ട്രോളി പലരും എത്തിയിരുന്നു. ഇപ്പോഴിതാ മിൽമയും ട്രോളി പോസ്റ്റ് ഇട്ടിരിക്കുന്നു.

നിയമവും നിയന്ത്രണവും ഏവർക്കും ബാധകമാകുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കും ക്ഷീണമായെങ്കിൽ ഒരൽപ്പം മിൽമ ജൂയി ആവാം എന്ന അടിക്കുറിപ്പോടെയാണ് മിൽമയുടെ ട്രോൾ. ഇതിന്റെ കൂടെ മില്‍മ ഉത്പനത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

Also read-സ്കോർ 3-2; MVD ക്യാമറയിൽ പിടിക്കുന്നു; KSEB ഫ്യൂസ് ഊരുന്നു

ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപ എഐ ക്യാമറ പിഴയിട്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പിനു പിഴയിട്ടതിനു പിന്നാലെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്‍റെ ഫ്യൂസൂരി കെഎസ്ഇബി. ബില്ലടച്ചിട്ട് മാസങ്ങളായെന്ന് കണ്ടെത്തിയതോടെയാണ് കണ്ണൂർ മട്ടന്നൂരിലെ എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്‍റെ ഫ്യൂസൂരിയത്. അതിനു മുൻപ് കാസർഗോഡ് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുത ബിൽ കുടിശിക വരുത്തിയതോടെയായിരുന്നു നടപടി. ഇതോടെയാണ് ട്രോളുകളുടെ വരവ്

മറ്റു പ്രധാന വാർത്തകൾ (കോഴിക്കോട്)

കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!