ലാലേട്ടന്‍ കുടിച്ച ഗ്ലാസില്‍ തന്നെ മാംഗോ ജ്യൂസ് തന്നു; ഇട്ടിമാണിയുടെ ലൊക്കേഷനിലെ സന്തോഷത്തെ കുറിച്ച് സ്വാസിക

Spread the love


ലാലേട്ടന്റെ കൂടെ ആദ്യമായി ഞാന്‍ അഭിനയിക്കുന്നത് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിലാണ്. പലപ്പോഴും ഒരു മണി കഴിഞ്ഞാല്‍ ഇന്നിനി ഷൂട്ട് വേണോന്ന് ഞങ്ങളെല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ ലാലേട്ടന്റെ ചിന്ത ഈ സീന്‍ എങ്ങനെയെങ്കിലും കംപ്ലീറ്റ് ചെയ്യുക എന്നത് മാത്രമായിരിക്കും. അതിന് ശേഷം ഭക്ഷണവും വിശ്രമവും മതിയെന്നാണ് അദ്ദേഹത്തിന്റെ രീതികളെന്നാണ് സ്വാസിക പറയുന്നത്.

Also Read: വിവാഹത്തിന് പുറമേ ഒരു കുഞ്ഞുണ്ട്, നായികയുമായി പ്രണയം; ആമിര്‍ ഖാന്റെ ദാമ്പത്യം തകര്‍ത്ത വാര്‍ത്തകളിങ്ങനെ

മോഹന്‍ലാലിനെ കുറിച്ച് മാത്രമല്ല മമ്മൂട്ടിയെ കുറിച്ചും അഭിമുഖത്തില്‍ നടി സംസാരിച്ചു. മമ്മൂക്ക കഴിഞ്ഞാല്‍ സിനിമയെ ആവേശത്തോടെ നോക്കി കാണുന്ന വ്യക്തി ലാലേട്ടനാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. മാത്രമല്ല ആ സിനിമയില്‍ കുറേ ദിവസം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഈ സമയത്ത് ലാലേട്ടന്റെ കൂടെ സംസാരിക്കാനും ഭക്ഷണം പാചകം ചെയ്യാനുമൊക്കെ അവസരം കിട്ടിയെന്നും സ്വാസിക പറയുന്നു.

ഒരു ദിവസം ലൊക്കേഷനില്‍ ഞങ്ങളെല്ലാവരും നിരന്ന് നില്‍ക്കുമ്പോള്‍ ലാലേട്ടനൊരു മാംഗോ ജ്യൂസ് കുടിച്ചു. അത് കുടിക്കുന്നതിന് ഇടയില്‍ പെട്ടെന്ന് ഞങ്ങള്‍ക്ക് നേരെ നീട്ടിയിട്ട് കുടിച്ചോളാന്‍ പറഞ്ഞു. വേറെ ഗ്ലാസില്‍ ജ്യൂസ് തരുമെന്ന് ഞാന്‍ കരുതിയെങ്കിലും അദ്ദേഹം അതേ ഗ്ലാസില്‍ തന്നെ ഞങ്ങളെല്ലാവര്‍ക്കും ഓരോ സിപ്പ് എടുക്കാന്‍ തന്നു. അതൊക്കെ ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്.

ലാലേട്ടന്‍ കുടിച്ച ഗ്ലാസില്‍ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. പിന്നീട് അദ്ദേഹം വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചതായും ഒത്തിരി സെല്‍ഫികള്‍ എടുത്തുവുമെന്നുമാണ് സ്വാസിക അഭിമുഖത്തിനിടയില്‍ പറഞ്ഞത്. നടിയുടെ വാക്കുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ചിലര്‍ നന്നായെന്ന് പറയുമ്പോള്‍ ഭൂരിഭാഗം പേരും വിമര്‍ശനങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്.

ജിബി ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ ചൈനസീസ് ഭാഷയടക്കം സംസാരിക്കുന്ന ഫാമിലി എന്റര്‍ടെയിനര്‍ മൂവിയായിരുന്നു ഇട്ടിമാണി. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു വേഷത്തില്‍ സ്വാസിക അഭിനയിച്ചു. ഇതിലെ പ്രകടനം മുന്‍പ് പ്രശംസ നേടി കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ ചതുരം എന്ന സിനിമയുണ്ടാക്കിയ തരംഗത്തിലാണ് നടി. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തില്‍ സ്വാസികയാണ് കേന്ദ്രകഥാപാത്രം.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!