അനുഷ്‌കയ്ക്ക് മുമ്പ് കോലി ഡേറ്റ് ചെയ്തവരെ അറിയാമോ?, സുന്ദരിമാരുടെ നീളന്‍ പട്ടിക

Spread the love

സാറാ ജാനി ഡിയാസ്

സാറാ ജാനി ഡിയാസ്

കോലിയുടെ പേരിനൊപ്പം ചേര്‍ന്ന് ആദ്യമായി പുറത്തുവന്ന പ്രണയിനികളിലൊരാള്‍ സാറാ ജാനി ഡിയാസാണ്. 2007ലെ മിസ് ഇന്ത്യയായ സാറയുടെ കോലിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. അന്ന് കോലി ഭാവി സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്ന് വരികയായിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനെന്ന നിലയില്‍ കോലി പേരെടുത്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. നിരവധി സിനിമകളിലും സാറ അഭിനയിച്ചിട്ടുണ്ടുമുണ്ട്. എന്നാല്‍ അധികം വൈകാതെ ഇരുവരും ബ്രേക്കപ്പായെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇരുവരേയും പല സ്ഥലങ്ങളിലും ഒന്നിച്ചുള്ള ചിത്രങ്ങളും പാപ്പരസികള്‍ പുറത്തുവിട്ടിട്ടുണ്ട്.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

തമന്ന ബാട്ടിയ

തമന്ന ബാട്ടിയ

തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നായികമാരിലൊരാളാണ് തമന്ന ബാട്ടിയ. സൗന്ദര്യംകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച തമന്നയും കോലിയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ താന്‍ ഒപ്പം അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം തോന്നിയത് കോലിയോടാണെന്ന് തമന്ന പറഞ്ഞതാണ് ഗോസിപ്പ് പരക്കാന്‍ തുടങ്ങിയത്. ഇരുവരും പരസ്യ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രണയ ബന്ധത്തിന്റെ വാര്‍ത്തകളും അധികനാള്‍ നീണ്ടുനിന്നില്ല.

സഞ്ജന ഗല്‍റാണി

സഞ്ജന ഗല്‍റാണി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെ കോലിയുടെ പേരിനൊപ്പം സഞ്ജന ഗല്‍റാണിയുടെ പേരും ഗോസിപ്പ് കോളങ്ങളിലെത്തി. വിജയ് മല്യയുടെ ടീമായ ആര്‍സിബിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മോഡലായിരുന്നു സഞ്ജന. ആ സമയത്ത് കോലി സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജനക്ക് കോലിയോട് കടുത്ത ആരാധനയായിരുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരന്ന ഗോസിപ്പ്. ഇരുവരും തമ്മില്‍ പ്രണയമാണെന്ന റിപ്പോര്‍ട്ടുകളും വന്നെങ്കിലും അധികം വൈകാതെ ഇതെല്ലാം ഗോസിപ്പായി അവസാനിച്ചു.

ഇസബെല്ലി ലിറ്റി

ഇസബെല്ലി ലിറ്റി

വിരാട് കോലിയുടെ പേരിനൊപ്പം ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ച മറ്റൊരാളാണ് ബ്രസീലിയന്‍ നടി ഇസബെല്ലി ലിറ്റി. 2012-2014 കാലയളവിലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ കൂടുതല്‍ പുറത്തുവന്നത്. എന്നാല്‍ ഇരുവരും ഇത് തുറന്ന് സമ്മതിച്ചിരുന്നില്ലെങ്കിലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഗോസിപ്പ് കോളങ്ങള്‍ ഇത് ആഘോഷിച്ചിരുന്നെങ്കിലും ഈ പ്രണയവും വിവാഹത്തില്‍ കലാശിക്കാതെ അവസാനിച്ചു.

Also Read : സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെ, കളിച്ചത് 10ലധികം ഇന്നിങ്‌സ്, എന്നിട്ടും സൂപ്പര്‍ താരങ്ങള്‍, പട്ടിക

റിതിക സജ്‌ദേഹ്

റിതിക സജ്‌ദേഹ്

രോഹിത് ശര്‍മയുടെ ഭാര്യയെന്ന നിലയില്‍ എല്ലാവര്‍ക്കും അറിയാവുന്നയാളാണ് റിതിക. എന്നാല്‍ വിരാട് കോലിയുടെ മുന്‍ കാമുകിമാരിലൊരാളായിരുന്നു റിതികയെന്നത് അധികമാര്‍ക്കും അറിയില്ല. 2013ല്‍ സിംബാബ് വെ പര്യടനത്തിന് ശേഷം കോലി ഒരു പെണ്‍കുട്ടിയെ കാണാന്‍ രഹസ്യമായി എത്തിയിരുന്നുവെന്നും അത് റിതികയായിരുന്നുവെന്നുമാണ് പാപ്പരസികള്‍ അന്ന് കണ്ടെത്തിയത്. ഇരുവരേയും ഒരുമിച്ച് കണ്ടത് ചിലര്‍ ഫോട്ടോയെടുത്തപ്പോള്‍ മുഖം മറക്കാന്‍ റിതിക ശ്രമിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ പ്രണയവും വിവാഹത്തില്‍ കലാശിച്ചില്ല.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!