ഹൈദരബാദ്> ആന്ധ്രപ്രദേശിൽ കവർച്ചാ സംഘം തക്കാളി കർഷകനെ കൊല്പപെടുത്തി. അന്നമായ ജില്ലയിലെ മധുകർ റെഡ്ഡിയെന്ന കർഷകനെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്.
പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവലിന് പോയ മധുകർ റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയില്‍ ഒരാഴ്‌ചയ്ക്കിടയിൽ ജില്ലയിൽ മറ്റൊരു കർഷകനും കൊല്ലപ്പെട്ടിരുന്നു. തക്കാളി വിൽപ്പന നടത്തി വന്ന നരീം രാജശേഖർ റെഡ്ഡിയെന്ന കർഷകനെയാണ് കഴിഞ്ഞ ആഴ്ച കവർച്ചാ സംഘം കൊലപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box