പതിനാലുകാരിയെ പീഡിപ്പിച്ച ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും

Spread the love



തിരുവനന്തപുരം> പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച സംഭവത്തില്‍  ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും നാല്‍പ്പത്തി അയ്യായിരം രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പാങ്ങോട് സ്വദേശി ഉണ്ണി (24)യെയാണ് ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.

 

            2017ല്‍ കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ സംഭവം. പീഡിപ്പിക്കാനുള്ള ഉദ്ദേശത്തോടെ കുട്ടിയുടെ കൈയ്യില്‍ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറിലാണ് അടുത്ത സംഭവം നടന്നത്. കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളില്‍ കൊണ്ടുപോയി വായിക്കുള്ളില്‍ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

കുട്ടി ബഹളം വെച്ച് പ്രതിയെ കൈകാലുകള്‍ കൊണ്ട് ചവിട്ടിയപ്പോള്‍ പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ഭയന്ന് പുറത്ത് ആരോടും  സംഭവം പറഞ്ഞിരുന്നില്ല. പീഡനത്തില്‍ കുട്ടിയുടെ മനോനില തകര്‍ന്നു. വീട്ടുകാര്‍ മനോരോഗ വിദഗ്ധരെ കാണിച്ചെങ്കിലും ഭയം മൂലം ഒന്നും  പറഞ്ഞില്ല. പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോഴാണ് അമ്മയോട്  കുട്ടി  സംഭവം വെളിപ്പെടുത്തിയത്.

             

   പ്രോസിക്യഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ. അഖിലേഷ്  എന്നിവര്‍ ഹാജരായി. 15 സാക്ഷികളെയും, 21 രേഖകളും , 6 തൊണ്ടിമുതലകളും ഹാജരാക്കി. പാങ്ങോട് എസ്.ഐ  ജെ അജയന്‍ ആണ് അന്വേഷണം നടത്തിയത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!