മോസ്‌കോ> പോഷകാഹാരക്കുറവ് മൂലം വീഗൻ ഫുഡ് ഇൻഫ്ലുവൻസറായ റഷ്യൻ പൗര സന്ന സാംസോനോവ മരിച്ചെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 39തുകാരി മരണപ്പെട്ടത്.
ഭക്ഷണത്തിനായി പഴങ്ങളും പച്ചക്കറികളും മാത്രം ശീലമാക്കുന്ന ‘റോ വീഗൻ’ ഭക്ഷണരീതിയാണ് വർഷങ്ങളായി ഇവർ ശീലിച്ചിരുന്നത്. സന്ന ഡി ആർട്ട് എന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റോ വീഗൻ ഭക്ഷണക്രമത്തെക്കുറിച്ച് ഇവർ പങ്കുവച്ചിരുന്നത്. ജൂലൈ 21നാണ് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
‘കോളറ പോലുള്ള അണുബാധ’ മൂലമാണ് മകൾ മരിച്ചതെന്ന് സാംസോനോവയുടെ അമ്മ പറഞ്ഞു. എന്നാൽ, മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ