വസന്തം ഒരുക്കി മൂന്നാറിൽ പുഷ്പമേള
1 min read
ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബൊട്ടാണിക്കൽ ഗാർഡനിലാരംഭിച്ച മൂന്നാർ പുഷ്പമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വികസന പ്രവർത്തനങ്ങൾ ചില സർക്കാർ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നുവെന്നും ഇത്തരം ഉദ്യോഗസ്ഥർ തിരുത്തിയില്ലെങ്കിൽ അധികം നാൾ കസേരയിലുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെ തുടർന്ന് നിശ്ചലമായ ടൂറിസം രംഗം സജീവമാക്കുന്നതിനുള്ള വിവിധ പരിപാടികൾ സംസ്ഥാനത്തിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടപ്പാക്കി വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ കൂടുതൽ എത്തിക്കും .
സംസ്ഥാനത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കി സാധാരണക്കാരനുകൂടി വരുമാനമാർഗം ലഭിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.