അഭിനയം അത്ര ശരിയായില്ലെന്ന് അന്ന് പറഞ്ഞു; പ്രണവ് ഭാവിയിൽ നല്ല നടനാവുമെന്ന് ജീത്തു ജോസഫ്

Spread the love


Thank you for reading this post, don't forget to subscribe!

പുറത്ത് കഴിവുള്ള എത്ര പുതുമുഖങ്ങൾ ഉണ്ടെന്നും എന്തിനാണ് താരപുത്രനായതിന്റെ പേരിൽ മാത്രം പ്രണവിന് ഇത്ര വലിയ ഹൈപ്പ് നൽകുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. ആദ്യ സിനിമ മുതൽ പ്രണവിനെതിരെ വരുന്ന വിമർശനങ്ങൾക്ക് കുറച്ച് കുറവ് വന്നത് ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ്.

വിനീത് ശ്രീനിവാസന്റെ സിനിമയിലൂടെ പ്രണവിലെ അഭിനേതാവിനെ കാണാനായി എന്ന് പ്രേക്ഷകർ പറയുന്നു. പക്ഷെ ഹൃദയത്തിന് ശേഷം മറ്റൊരു സിനിമയിലും പ്രണവ് അഭിനയിച്ചിട്ടില്ല. ഹൃദയത്തിന് ശേഷം യാത്രയിലാണ് പ്രണവ്.

Also Read: ആറാം മാസത്തിൽ ജനിച്ച കുട്ടിയാണ് ഞാൻ; കുഞ്ഞിനെ കളഞ്ഞേര് എന്ന് നഴ്സുമാർ പറഞ്ഞു, പക്ഷെ!; ഹന്നാ റെജി കോശി പറയുന്നു

ഇപ്പോഴിതാ പ്രണവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഇദ്ദേഹത്തിന്റെ ആദി എന്ന സിനിമയിൽ പ്രണവ് മോഹൻലാൽ ആയിരുന്നു നായകൻ. പ്രണവ് ഭാവിയിൽ നല്ല നടനാവുമെന്ന് ജീത്തു ജോസഫ് പറയുന്നു.

‘ഹൃദയം കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. അന്ന് പലരും പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ഇയാൾ ഒരു തുടക്കക്കാരനാണെന്ന്. സാധാരണ തുടക്കക്കാരന്റേതായ ഒന്നും കാണിക്കാതെ ആദിയിൽ ചെയ്തു. പക്ഷെ പെർഫെക്ട് അല്ല. ഇനിയും ഒത്തിരി മെച്ചപ്പെടാനുണ്ട്. എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെ അല്ലേ’

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവർ കഴിവുള്ളവർ ആണ്. കൂടുതൽ വർക്ക് ചെയ്തും അനുഭവത്തിലൂടെയും അവർ അവരെ തന്നെ പോളിഷ് ചെയ്യുക അല്ലേ. അതിന്റെ നല്ല സൂചന ആണ് ഹൃദയത്തിൽ കണ്ടത്. നല്ലൊരു ഡയരക്ടറുടെ കൈയിൽ കിട്ടണം. വിനീതിനെ പോലെ നല്ലൊരു ഡയരക്ടർ ഉപയോ​ഗിച്ചു. ഇനിയും നല്ല കഥകളും കഥാപാത്രങ്ങളും വരുമ്പോൾ അദ്ദേഹം മെച്ചപ്പെടും.

ആദി കണ്ടിട്ട്, ചേട്ടാ ഞാൻ ചെയ്തത് അത്ര ശരി ആയില്ല എന്ന തോന്നലുണ്ടെന്ന് പറഞ്ഞു. അത് തന്നെയാണ് ഏറ്റവും സൂചനയെന്ന് ഞാൻ പറഞ്ഞു. ഞാൻ ചെയ്തത് ​ഗംഭീരമായെന്ന് തോന്നിയാൽ തന്നെ വലിയ അപകടം ആണ്, ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫിന്റെ ഹിറ്റ് നായകനും അടുത്ത സുഹൃത്തുമാണ് പ്രണവിന്റെ അച്ഛൻ മോഹ​ൻലാൽ.

ജീത്തു ജോസഫിന്റെ കരിയറിൽ വലിയ വഴിത്തിരിവായ സിനിമ ആയിരുന്നു ദൃശ്യം. ഇതിന് ശേഷമാണ് മോഹൻലാൽ‍-ജീത്തു ജോസഫ് കോംബോ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ രണ്ട് ഭാ​ഗങ്ങൾ പുറത്തിറങ്ങി. ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂമൻ ആണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ആസിഫ് അലി ആണ് നായകൻ. നവംബർ നാലിനാണ് സിനിമ റിലീസ് ചെയ്തത്. ത്രില്ലർ മോഡിലുള്ള സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.Source link

Facebook Comments Box
error: Content is protected !!