‘ട്രഷറിയിൽ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ വേണ്ട ഹെലികോപ്റ്റർ’; കെ സുരേന്ദ്രൻ

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത് അം​ഗീകരിക്കാനാവില്ല. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം.

Also read-മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ; മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടക

ട്രഷറിയിൽ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്.  കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റർ യാത്രയ്ക്ക് പിണറായി വിജയൻ പൊടിച്ചിരുന്നു. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും സമാനമായ രീതിയിലുള്ള സാമ്പത്തിക തകർച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് ഇത്തരം ധൂർത്തും ധിക്കാരവുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.




കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!