കോൺഗ്രസ് പ്രവർത്തകസമിതി: ‘അസ്വാഭാവികതയും വിഷമവും തോന്നി, പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല’: രമേശ് ചെന്നിത്തല

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടാതെ പോയത് മാനസിക പ്രയാസമുണ്ടാക്കിയെന്നും എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കാനില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണെന്നും മനുഷ്യനെന്ന നിലയിലുള്ള വികാരവിക്ഷോഭം മൂലമാണ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രത്യേകിച്ച് പദവികളൊന്നും പാര്‍ട്ടിയിലില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നാളെയും ഒരു പദവിയില്ലെങ്കിലും ആ ശ്രമം തുടരും. പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് നിയോഗിക്കപ്പെട്ടവരെല്ലാം അതിന് തികച്ചും അര്‍ഹരായിട്ടുള്ളവരാണ്. സ്ഥിരം ക്ഷണിതാവായി എന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ട്- ചെന്നിത്തല പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയിലേക്ക് വീണ്ടും നിയോഗിക്കപ്പെട്ടപ്പോള്‍ ഒരു അസ്വാഭാവികത തോന്നി എന്നത് വസ്തുതയാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതിനുശേഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കുകയുണ്ടായി. വ്യക്തിപരമായ ഉയര്‍ച്ചത്താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് അതിലൂടെ ബോധ്യപ്പെട്ടു. ഏറ്റവും വലുത് എന്റെ പാര്‍ട്ടിയാണ്. ഒരിക്കലും പാര്‍ട്ടിവിട്ട് പോകുകയും പാര്‍ട്ടിയെ തള്ളപ്പറയുകയോ ചെയ്തിട്ടില്ല- ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറേണ്ടിവന്നപ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നതായിരുന്നില്ല പ്രശ്‌നം, ആ വിഷയം കൈകാര്യം ചെയ്ത രീതിയോടായിരുന്നു എതിര്‍പ്പ്. ചില കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ അവിടെ ഉണ്ടായി. എന്നിട്ടും ആരോടും പരാതി പറയാതെ ഒരു കരിയിലപോലും അനങ്ങാന്‍ അവസരം കൊടുക്കാതെ പാര്‍ട്ടിയോടൊപ്പം നിലകൊള്ളാന്‍ കഴിഞ്ഞു. അതിനിടെയായിരുന്നു പ്രവര്‍ത്തകസമിതി പ്രഖ്യാപനം വന്നത്. ദേശീയതലത്തില്‍ തന്റെ ജൂനിയറായിട്ടുള്ള നിരവധി പേര്‍ വന്നപ്പോള്‍ സ്വാഭാവികമായും വിഷമം ഉണ്ടായി എന്നത് സത്യമാണ്. ഇപ്പോള്‍ അതൊന്നും എന്നെയോ കോണ്‍ഗ്രസിനോടുള്ള സമർപ്പണ ബോധത്തെയോ ബാധിക്കുന്ന വിഷയമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!