ഏഴു മാസത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു; വാര്‍ത്താ സമ്മേളനം വൈകീട്ട് ആറിന്

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: ഏഴു മാസത്തിന് ശേഷം വീണ്ടും മാധ്യമങ്ങളെ കാണാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട് ആറു മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാര്‍ത്താ സമ്മേളനം നടക്കുക. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

Also read-‘മുസ്ലീമീന് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും ജയിക്കുന്നു’: മന്ത്രി സജി ചെറിയാൻ

അതേസമയം നിപയിൽ ഇന്നും ആശ്വാസം. സമ്പർക്കത്തെത്തുടർന്ന് നിപ സംശയിച്ച 218 പേരുടെ സാംപിളുകൾ നെഗറ്റീവ്. ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

1270 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യത്തെ ഇൻഡക്സ് കേസ് മാപ്പ് തയ്യാറാക്കാൻ പോലീസ് സഹായം ഗുണകരമായതായും മന്ത്രി പറഞ്ഞു.




കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!