MDMA Seized: റിസോർട്ടിന്റെ മറവിൽ ലഹരി വിൽപ്പന; എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Spread the love


Thank you for reading this post, don't forget to subscribe!

ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുന്നമടയിൽ അരമന ഹോം സ്റ്റേ എന്ന സ്ഥാപനം നടത്തുന്ന കുര്യൻ വർ​ഗീസ് (27), അഭിഷേക് (27) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 7.365 ഗ്രാം എംഡിഎംഎ പിടികൂടി.

ആലപ്പുഴ എക്സൈസ് നാർക്കോട്ടിക്ക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഐബി യൂണിറ്റിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ നടത്തിയ പരിശോധനയിൽ പത്താം നമ്പർ മുറിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി റിസോർട്ടിന്റെ മറവിൽ ലഹരി വിൽപ്പന നടത്തി വരുകയായിരുന്നു പ്രതികളെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. എക്സൈസ് സംഘത്തിൽ സി.ഐ മഹേഷ് എം, പി.ഒ. പ്രസന്നൻ, പ്രബീൺ, സി.ഇ.ഒ റെനി, ദിലീഷ്, അരുൺ, റഹീം, സജിമോൻ, സജീവ് എന്നിവരാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന; ഒരാൾ പിടിയിൽ

തിരുവനന്തപുരം: അരുവിക്കര കോക്കോതമംഗലത്തെ വീട്ടിൽ നിന്നും 15 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇയാളുടെ സഹായികളായ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. നെടുമങ്ങാട് മുണ്ടേല കോക്കോതമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന മഹേന്ദ്രൻ മകൻ മഹേഷ് (39)ന്റെ വീട്ടിൽ നിന്നാണ് 14.850 കിലോ കഞ്ചാവ് ഇന്ന് ഒക്ടോബർ പത്തിന് പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് പിടികൂടിയത്.

ALSO READ: മാളിലെ ടോയ്‌ലറ്റിൽ യുവതി ബലാത്സംഗത്തിനിരയായി

നെടുമങ്ങാട് ഉളിയൂർ പറമ്പുവാരം സ്വദേശിയായ ഇയാൾ മൂന്ന് മാസം മുമ്പ് കോക്കോതമംഗലത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് കഞ്ചാവ് വിൽപന ആരംഭിച്ച് വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ഇയാളുടെ സഹായികളായ രണ്ടുപേരെയും ഒഡീഷയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വരാൻ ഉപയോഗിക്കുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അറസ്റ്റിലായ മഹേഷിനെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ കഴിയുന്ന ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് കോക്കോതമംഗലത്തെ വീട്ടിൽ എത്തിച്ച ശേഷം ആവശ്യക്കാർക്ക് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചാണ് വിൽപന നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box
error: Content is protected !!