സൗദി യുവതിയുടെ പീഡന പരാതി: വ്ലോഗർ മല്ലു ട്രാവലറിന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി സൗദി യുവതിയുടെ പീഡന പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലർ ഷാക്കിർ സുബാന് സ്ഥിരം ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടരുതെന്ന കർശന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി സൗദി യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഒരു അഭിമുഖത്തിന് കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി.

Also Read- സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു

തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഷാക്കിറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു. പരാതി പുറത്തുവന്നതിന് പിന്നാലെ ഷാക്കിര്‍ വിദേശത്തേക്ക് കടന്നിരുന്നു.

354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തത്.




കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!