മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ചു

Spread the love


Thank you for reading this post, don't forget to subscribe!

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. നവംബര്‍ 18 ന് മുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്നുവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസാണ്  നടന് നോട്ടീസയച്ചത്.

ഐപിസി  354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട് വെച്ച് കഴിഞ്ഞ മാസം  മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്നാണ് പരാതി.

മാധ്യമപ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിന് സുരേഷ്​ ​ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

എന്നാല്‍ സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പറഞ്ഞ മാധ്യമപ്രവർത്തക നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.




കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!