Kannur Jail: പത്രക്കെട്ട് എടുക്കാൻ പോയ പ്രതി രക്ഷപ്പെട്ടു; ലഹരിക്കേസ് പ്രതി തടവുചാടിയത് കണ്ണൂർ ജയിലിൽ നിന്ന്

Spread the love


Thank you for reading this post, don't forget to subscribe!

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ലഹരിക്കേസ് പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിന് പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്ക് മരുന്ന് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ജയിൽ ചാടിയത്.

കണ്ണവം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഞായറാഴ്ച രാവിലെ ഇയാൾ ജയിൽ ചാടിയത്. പ്രതി ജയിൽ ചാടി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട്‌ തേടി.

ALSO READ: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; മരുമകൻ അറസ്റ്റിൽ

കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. ഹർഷാദാണ് എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത്. ജയിലിലെ വെൽഫയർ ഓഫീസിലായിരുന്നു ഹർഷാദിന് ജോലി. ഇതിന്റെ മറവിലാണ് ഇയാൾ ജയിൽ ചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്.

പത്രക്കെട്ടെടുക്കാൻ ഗേറ്റിന് പുറത്തേക്ക് പോയ പ്രതി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറിപ്പോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ അതിവേ​ഗത്തിൽ കടന്നുകളഞ്ഞത്. പ്രതി ജയിൽ ചാടിയത് ആസൂത്രിതമായാണെന്നാണ് ജയിൽ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box
error: Content is protected !!