Land Encroachment: മാത്യു കുഴൽനാടനെതിരെ ഭൂമി കൈയേറ്റത്തിന് കേസെടുത്ത് റവന്യൂ വകുപ്പ്; ഭൂമി തിരിച്ച് പിടിക്കാൻ നടപടി

Spread the love


Thank you for reading this post, don't forget to subscribe!

മാത്യു കുഴൽനാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യൂ വകുപ്പ്. ചിന്നക്കനാലിൽ 50 സെൻറ് ഭൂമി കയ്യേറിയെന്നാണ് കേസ്. ഹിയറിങ്ങിന് ഹാജരാകാൻ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് നൽകി. ചിന്നക്കനാലിലെ മാത്യു കുഴൽനാടൻ്റെ റിസോർട്ടുമായി ബന്ധപ്പെട്ട്  വിജിലൻസ് നടത്തുന്ന അന്വേഷണത്തിലാണ് ഭൂമി കയ്യേറ്റം കണ്ടെത്തിയത്.

മാത്യു കുഴൽനാടൻറെ ഉടമസ്ഥതയിലുള്ള ഒരേക്കർ 23 സെന്റ് ഭൂമിക്കൊപ്പം അര ഏക്കർ സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്നതായാണ് കണ്ടെത്തൽ. ഇക്കാര്യം റവന്യൂവകുപ്പ് ശരിവയ്ക്കുകയും ഉടുമ്പൻചോല തഹസീൽദാർ ജില്ലാ കളക്ടർക് റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു.

ALSO READ: ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിലെ കയ്യേറ്റങ്ങൾ ആറ് ആഴ്ചയ്ക്കകം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ഇതേ തുടർന്ന് ഭൂമി തിരിച്ച് പിടിക്കാൻ നടപടികൾ ആരംഭിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ ചിന്നക്കനാൽ വില്ലേജിന് നിർദേശം നൽകുകയും ചെയ്തിരുന്നു. നടപടിക്രമങ്ങളുടെ തുടർച്ചയായാണ് ഭൂസംരക്ഷണ നിയമം പ്രകാരം  കേസെടുത്തത്.

കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട്  മാത്യു കുഴൽനാടന് നോട്ടീസും നൽകി. വില്ലേജ് ഓഫീസർ ചിന്നക്കനാലിലെ റിസോർട്ടിൽ നേരിട്ട് എത്തിയാണ് നോട്ടീസ് നൽകിയത്. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കുന്നതിൻറെ ഭാഗമായാണ് നോട്ടീസ് നൽകിയതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box
error: Content is protected !!