Karnataka Protest against center: കേരളത്തെ അനുകരിച്ച് കർണാടകയും; കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ചു

Spread the love


ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ കേരളത്തെ അനുകരിച്ച് കർണാടക സർക്കാർ. ദില്ലിയിൽ കർണാടക സർക്കാരും കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ചു. എന്നാൽ കേരളത്തേക്കാൾ ഒരു ദിനം മുന്നേയാണ് കർണാടകയുടെ പ്രതിഷേധം. എട്ടാം തീയതിയാണ് കേരള സർക്കാർ ജന്ദർ മന്ദറിൽ സമരം പ്രഖ്യാപിച്ചത്, ഏഴാം തീയതിയാണ് കർണാടക സർക്കാരിന്റെ സമരം. മുഖ്യമന്ത്രി സി​ദ്ധരാമയ്യയുടെ നേതൃത്വത്തിൽ എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ അണിനിരക്കും.

 ഇക്കാര്യം ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200 ലധികം താലൂക്കുകളിൽ വരൾച്ച ബാധിച്ചതായി പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നടപടിയുമുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി സമര പ്രഖ്യാപനം നടത്തിയത്. യുദ്ധ കാലാടിസ്ഥാനത്തിൽ കേന്ദ്ര ബജറ്റിൽ  കർണാടകയ്ക്ക് വരൾച്ച ദുരിതാശ്വാസം നൽകാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുന്നുവെന്നും വി കെ ശിവകുമാർ ആരോപിച്ചു.

ALSO READ: ഗെയിം ഓവർ..!! ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റ് പോലും ലഭിക്കില്ല, മമത ബാനർജി

അതേസമയം കേന്ദ്രത്തിനെതിരെയുള്ള കേരളത്തിന്റെ സമരം മുന്നേ പ്രഖ്യാപിച്ചതാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും ജന്ദർ മന്ദറിൽ എട്ടാം തീയതിയാണ് സമരം നടത്തുന്നത്. ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിമാരെ ഈ സമരത്തിൽ അണിനിരക്കാനായി സിപിഎം ക്ഷണിച്ചിരുന്നു. എന്നാൽ കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം സമരത്തിൽ പങ്കെടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത് അതിനിടയാണ് സമ്മാന സമരവുമായി കർണാടകത്തിലെ കോൺഗ്രസ് രംഗത്ത് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!