ദേശീയപാതയിൽ ചരക്ക് ലോറിക്ക് പുറകിൽ ഇന്നോവ കാർ ഇടിച്ച് അപകടം.കാർ പൂർണ്ണമായും തകർന്നു. കാർ യാത്രക്കാരായ നാലുപേർ അത്ഭുതകരമായി രക്ഷപെട്ടു

Spread the love


 തൃശ്ശൂർ  പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയിൽ ഇന്നോവ കാർ ചരക്ക് ലോറിക്ക് പുറകിൽ ഇടിച്ച് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രി 12.45ന് വഴുക്കുംപാറ മേൽപാതയിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിക്കിടന്ന ആളെ രക്ഷപെടുത്തിയത് പുലർച്ചെ രണ്ടുമണിയോടെ ആണ്.

പറവൂരിലെ സുഹൃത്തിന്റെ വീട്ടിലെ പരിപാടിയിൽ പങ്കെടുത്ത് പാലക്കാട്ടെ വീടുകളിലേയ്ക്ക് പോവുകയായിരുന്നു സംഘം. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണം. പീച്ചി പോലീസ്, ഹൈവേ പോലീസ്, ഒല്ലൂർ പോലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരം അറിയിച്ചിട്ടും ഒന്നര മണിക്കൂറിന് ശേഷമാണ് അഗ്നിരക്ഷാസേന  എത്തിയത്





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!