പത്തനംതിട്ട: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദിനെ (52) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു.
Facebook Comments Box