Wild Elephant Attack: കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: മൂന്നാറിൽ ഹർത്താൽ ആരംഭിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

ഇടുക്കി: കാട്ടാന ആക്രമണം ഇടുക്കിയിൽ തുടരുന്ന സാഹചര്യത്തിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ മൂന്നാറിൽ ആരംഭിച്ചു. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ ഔട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുരേഷ് കുമാർ കൊല്ലപ്പെട്ടിരുന്നു. കെ ഡി എച്ച് വില്ലേജ് പരിധിയിലാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. 

Also Read: പ്രധാനമന്ത്രി ഇന്ന് പദ്മനാഭന്റെ മണ്ണിൽ; നഗരത്തിൽ വൻ ഗതാഗത നിയന്ത്രണം

കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് പ്രതിഷേധങ്ങളും ഇടുക്കിയിൽ നടക്കാൻ സാധ്യതയുണ്ട്. ഒരു മാസത്തിനുള്ളിൽ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇതോടെ നാലായിരിക്കുകയാണ്. കന്നിമല സ്വദേശി സുരേഷ് കുമാർ എന്ന മണിയെയാണ് ഇന്നലെ കാട്ടാന ക്രൂരമായി കൊന്നത്.  കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേർ മൂന്നാറിൽ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി കഴിഞ്ഞ് ഒട്ടോയിൽ മടങ്ങുമ്പോഴായിരുന്നു സുരേഷിനെ കാട്ടാന അക്രമിച്ചത്. ഓട്ടോ മറിച്ചിട്ട ആന മണിയെ തുമ്പികൈയിൽ ചുഴുറ്റി എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.  കൊല്ലപ്പെട്ട മാണിയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും.  

Also Read: ഉദയത്തിന് 90 ദിവസത്തിന് ശേഷം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം!

സംഭവം നടന്നത് ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു. സുരേഷ് കുമാറിൻറെ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരായ കന്നിമല സ്വദേശി എസക്കി രാജ, ഭാര്യ റെജിനാ എന്നിവർക്കാണ് പരിക്കേറ്റത്. എസക്കി രാജയുടെ മകൾ പ്രിയയുടെ സ്കൂളിൽ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു സംഭവം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഇവരോടൊപ്പമുണ്ടായിരുന്നു. ഓട്ടോ ഓടിച്ചിരുന്നത് മണിയായിരുന്നു. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്തുവച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടതെന്നാണ് വിവരം.

Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

 

ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞുവെന്നാണ് വിവരം. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളിൽ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടുമൊരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്.  

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Source link

Facebook Comments Box
error: Content is protected !!