Veena George: സംസ്ഥാനത്ത് ഗവേഷണ നയം രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് ഗവേഷണവുമായി ബന്ധപ്പെട്ട് നയം രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വേഗത്തില്‍ അനുമതി ലഭ്യമാക്കുന്നതിനുമായാണ് ​ഗവേഷണ പോളിസി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഗവേഷണ നയം രൂപീകരിക്കുന്നത്. ഗവേഷണ രംഗത്ത് ഏറെ സഹായകരമായ ഗവേഷണ പോളിസി എത്രയും വേഗം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആരോ​ഗ്യമന്ത്രി. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമായി. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 28 കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

ALSO READ: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേരിന് വിലക്ക്; ഉത്തരവിറക്കി കേരള വിസി

മെഡിക്കല്‍ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ഥ്യമാക്കി. നഴ്‌സിംഗ് മേഖലയില്‍ ഏഴ് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. കൂടാതെ സിമെറ്റിന്റെ കീഴിലും സീപാസിന്റെ കീഴിലും നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. 2,500 ഓളം നഴ്‌സിംഗ് സീറ്റുകള്‍ ഈ രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ പുതുതായി അനുവദിച്ചു. പിജി സീറ്റുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ചു. അടുത്തിടെ 270 ഡോക്ടര്‍മാരെ ഒരുമിച്ച് നിയമിച്ചുവെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്ത് ആഗോള ബ്രാന്‍ഡായിട്ടുള്ള എല്ലാ മേഖലകളിലും നമ്മള്‍ എത്തപ്പെടണം എന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആദ്യമായി ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെട്ടു. ഇത്തവണ റാങ്കിംഗില്‍ കൂടുതല്‍ മുന്നേറാനാണ് ശ്രമിക്കുന്നതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

വര്‍ത്തമാന കാലഘട്ടത്തെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് അവ നേരിടാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് കഴിയും. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ്, പബ്ലിക് ഹെല്‍ത്ത് കേഡര്‍ എന്നിവ രൂപീകരിക്കുന്നതിന് മതിയായ കോഴ്‌സുകള്‍ ആരംഭിക്കും.

ALSO READ: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹവുമായി പ്രതിഷേധ മാർച്ച്, പോലീസുമായി തർക്കം

തിരുവിതാംകൂര്‍, മദിരാശി പൊതുജനാരോഗ്യ നിയമങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പുതിയകാല വ്യത്യസ്ത ആരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. ജന്തുജന്യ രോഗങ്ങളുടെ ഭീഷണിയുമുണ്ട്. ഇത് മുന്നില്‍ കണ്ട് വണ്‍ ഹെല്‍ത്ത് നടപ്പിലാക്കി. ഈ കാലഘട്ടത്തിന് അനുസൃതമായി ഒരു നിയമം വേണമെന്ന് കണ്ടാണ് പൊതുജനാരോഗ്യ ബില്‍ അവതരിപ്പിച്ചത്.

അതിന്റെ ചട്ട രൂപീകരണത്തിനുള്ള നടപടി സ്വീകരിച്ചു വരുന്നു. ആരോഗ്യ അടിയന്തരാവസ്ഥയുണ്ടായാല്‍ നേരിടാനുള്ള സമഗ്രമായ നിയമമാണ് നിലവില്‍ വന്നിട്ടുള്ളത്. നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ഡേറ്റകളുണ്ട്. ഈ ഡേറ്റകള്‍ ഏകോപിപ്പിച്ച് ആരോഗ്യ മേഖലയ്ക്ക് ഉതകുന്ന പ്രോജക്ടുകള്‍ തയ്യാറാക്കും. മെഡിക്കല്‍ കോളേജ് കാമ്പസില്‍ വലിയ രീതിയില്‍ മാറ്റം വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!