Mayor KSRTC Driver Row: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കാൻ ഉത്തരവ്, നടപടി ഡ്രൈവർ നൽകിയ ഹർജിയിൽ

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ എച്ച്. എൽ യദുവിൻ്റെ ഹർജിയിൽ കേസെടുക്കാൻ നിർദേശം. എഫ്ഐആറിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് പൊലീസിനോട് കോടതി. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.

മൂന്ന് ആരോപണങ്ങളാണ് യദു കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയത്. മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായിട്ടുള്ള സച്ചിൻദേവും ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ട്രിപ്പ് മുടക്കി. മേയർ മോശമായി പെരുമാറി, പൊലീസിൽ രണ്ടു തവണ പരാതി നൽകിയിട്ടും തനിക്കെതിരെ മറ്റൊരു കേസെടുത്തതല്ലാതെ മേയർക്കെതിരെ താൻ നൽകിയ പരാതിയിൽ  അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഹർജിയിൽ ആരോപിച്ചത്.

ALSO READ: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്

സമാനമായ സാഹചര്യങ്ങൾ സൂചിപ്പിച്ച് ഡ്രൈവർ യദു ചില കാര്യങ്ങൾ കൂടി ആക്ഷേപമായി ഉയർത്തി. കോടതി കേസ് പരിഗണിച്ചപ്പോൾ യദുവിൻ്റെ അഭിഭാഷകൻ ഇക്കാര്യം രാവിലെ കോടതിയിൽ വ്യക്തമാക്കി. കോടതിയുടെ മേൽനോട്ടത്തിൽ മേയർക്കും എംഎൽഎ സച്ചിൻദേവിനുമെതിരെ അന്വേഷണം വേണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു.

കൻ്റോൺമെൻ്റ് പൊലീസിലും സിറ്റി പൊലീസ് കമ്മീഷണർക്കും നേരത്തെ പരാതി നൽകിയിരുന്നു. കൻ്റോൺമെൻ്റ് പൊലീസ് പരാതിയിൽ കേസെടുത്തിരുന്നില്ല. സിറ്റി പൊലീസിന് നൽകിയ പരാതി കൻ്റോൺമെൻ്റ് അസിസ്റ്റൻറ് കമ്മീഷണർക്ക് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിനായി കൈമാറിയിരുന്നു. ഇതിൽ കേസന്വേഷണം നടക്കുകയാണ്. 

ALSO READ: വിജിലൻസിന്റെ പരിശോധന ദിവസം ജോലിക്ക് ഹാജരായില്ല; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

ആ ഘട്ടത്തിൽ കൂടിയാണ് കോടതിയുടെ നിർദ്ദേശാനുസരണം മേയർക്കും എംഎൽഎക്കും മേയറുടെ സഹോദരൻ, സഹോദരൻ്റെ ഭാര്യ എന്നിവർക്കെതിരെ  പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൻ്റോൺമെൻ്റ് പൊലീസിന് കേസെടുക്കേണ്ടി വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ യദു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്ററ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box
error: Content is protected !!