കൊടുങ്ങല്ലൂരിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Spread the love


കൊടുങ്ങല്ലൂർ: ദേശീയപാതയിൽ കോതപറമ്പിനടുത്ത് സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, KL 46 486 എന്നതാണ് സ്കൂടറിന്റെ നമ്പർ ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്, ഇടിച്ച ബസ്സ് സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രികൻ മരിച്ചതായാണ് വിവരം. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!