KEAM Answer Key 2024: കീം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

Spread the love


തിരുവനന്തപുരം: എൻജിനിയറിങ്‌/ ഫാർമസി കോഴ്‌സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. 2024 ജൂൺ 5 മുതൽ 10 വരെ നടത്തിയ എൻജിനിയറിങ്‌/ ഫാർമസി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സംസ്ഥാനതല പ്രവേശന പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in-ൽ നിന്ന് കീം ഉത്തരസൂചിക ‌പരിശോധിക്കാവുന്നതാണ്. പരാതിയുള്ളവർക്ക് പ്രൊഫൈലിൽ ലഭ്യമായിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ജൂൺ 16ന് വൈകിട്ട് 5 മണിക്ക് മുൻപായി പരാതികൾ രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ ക്ലെയിം/പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ രജിസ്റ്റർ ചെയ്ത ഫീസ് തിരികെ നൽകും. സമയപരിധിക്ക് ശേഷം അയക്കുന്നവ പരി​ഗണിക്കില്ല. 

Also Read: Fish Price In Kerala: സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിയുടെ വില കേട്ടാൽ ഞെട്ടും!

 

കീം ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം

ഘട്ടം 1: കീം ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in സന്ദർശിക്കുക.

ഘട്ടം 2: ഹോംപേജിലെ “കീം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഉത്തരസൂചികയുടെ ലിങ്ക് ദൃശ്യമാകും.

ഘട്ടം 4: ലോഗിൻ വിൻഡോയിൽ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.

ഘട്ടം 5: ഉത്തരസൂചികയുടെ പിഡിഎഫ് പുതിയ സ്ക്രീനിൽ തുറക്കും.

ഘട്ടം 6: ഉത്തരങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ പരാതികൾ ഉന്നയിക്കുക.

ഘട്ടം 7: പരാതിയുള്ള ചോദ്യം തിരഞ്ഞെടുത്ത് ആവശ്യമായ ഡോക്യുമെന്റുകളും അപ്‌ലോഡ് ചെയ്യുക.

ഘട്ടം 8: ഓരോ ചോദ്യത്തിനും 100 രൂപ വീതം അടയ്‌ക്കുക.

ഘട്ടം 9: പിന്നീടുള്ള റഫറൻസിനായി ഇത് ഡൗൺലോഡ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!