IND vs BAN: ഇഷാന്‍ കൊടുങ്കാറ്റില്‍ ഗെയ്ല്‍ പോലും വീണു! ലോക റെക്കോര്‍ഡ്, വീരു മൂന്നാമന്‍

Spread the love

210 റണ്‍സ് അടിച്ചെടുത്താണ് ഇഷാന്‍ പുറത്തായത്. വെറും 131 ബോളുകളില്‍ നിന്നായിരുന്നു ഇത്. 24 ബൗണ്ടറികളും 10 സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ ഇഷാന്‍ കുറിച്ച റെക്കോര്‍ഡുകള്‍ പരിശോധിക്കാം.

Thank you for reading this post, don't forget to subscribe!

Also Read: സച്ചിനു ശേഷം ആവേശം കൊള്ളിച്ചത് ഉമ്രാനെന്ന് ഗവാസ്‌കര്‍! കോലിയെ കണ്ടില്ലേയെന്നു ഫാന്‍സ്

വേഗമേറിയ ഡബിള്‍ സെഞ്ച്വറി

പുരുഷ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. നേരത്തേ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2015ല്‍ സിംബാബ്‌വെയുമായുള്ള ഏകദിനത്തിലായിരുന്നു അദ്ദേഹം 138 ബോളില്‍ ഡബിളടിച്ച് റെക്കോര്‍ഡിട്ടത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇഷാന്‍ ഇതു പഴങ്കഥയാക്കിയിരിക്കുകയാണ്. 126 ബോളുകള്‍ മാത്രമേ ഡബിളിലെത്താന്‍ താരത്തിനു വേണ്ടി വന്നുള്ളൂ. ഈ ക്ലബ്ബിലെ മൂന്നാമന്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. 2011 െവെസ്റ്റ് ഇന്‍ഡീസിനെതിരേ വീരുവിന്റെ ഡബിള്‍ 140 ബോളില്‍ നിന്നായിരുന്നു.

Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

നാലാമത്തെ ഇന്ത്യന്‍ താരം

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച നാലാമത്തെ മാത്രം ഇന്ത്യന്‍ താരമണ് ഇഷാന്‍ കിഷന്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (മൂന്ന് ഡബിള്‍ സെഞ്ച്വറി), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് ഡബിള്‍ നേടിയിട്ടുള്ള മറ്റു ഇന്ത്യക്കാര്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലാന്‍ഡ്), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഫഖര്‍ സമാന്‍ (പാകിസ്താന്‍) എന്നിവരാണ് ലോക ക്രിക്കറ്റില്‍ ഡബിളടിച്ച മറ്റു ഇന്ത്യക്കാര്‍.
ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് രോഹിത്തിനു അവകാശപ്പെട്ടതാണ്. 264 റണ്‍സോടെയാണ് ഹിറ്റ്മാന്‍ തലപ്പത്ത്. 237 റണ്‍സെടുത്ത ഗപ്റ്റില്‍ രണ്ടാമതുമുണ്ട്.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!