കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്തു എന്ന് കാണിച്ച് അനിൽകുമാർ സൈബർ സെല്ലിൽ പരാതി നൽകി.
24 കെ ഫോളോവേഴ്‌സ് ആണ് അദ്ദേഹത്തിന് ഉള്ളത്. ഏതാണ്ട് 8 മണിക്കൂർ മുമ്പാണ് പേജിലെ പ്രൊഫൈൽ പിക് മാറ്റിയിട്ടുള്ളത്. കവർ ഫോട്ടോയും മാറ്റിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണിത്.
മൈ ലവ്‌ലി ഡോട്ടർ എന്ന ക്യാപ്ഷനോടയാണ് പ്രൊഫൈൽ പിക് മാറ്റിയിരിക്കുന്നത്. സെപ്റ്റംബർ 26 നാണ് അനിൽ കുമാർ അവസാനമായി പോസ്റ്റ് ഇട്ടുകാണുന്നത്. അതേസമയം, പ്രൊഫൈൽ പിക് മാറ്റിയതോടെ ഫോളോവേഴ്‌സ് സംശയം ഉന്നയിച്ചുതുടങ്ങി എന്തുപറ്റി എന്നും അക്കൗണ്ട് ഹാക്ക് ആയി ആരും മെസേജ് അയക്കരുതെന്നും ഉൾപ്പെടെയുള്ള കമന്റുകൾ വരുന്നുണ്ട്..
സെപ്റ്റംബർ 28 മുതൽ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒന്നും തന്നെ തന്റേതല്ല എന്നു മേയർ അറിയിച്ചു. സെപ്തംബർ 28 മുതൽ ഫേസ്ബുക്കിൽ വന്നിട്ടുളള പോസ്റ്റുകളോ മെസേജുകളോ ഞാനോ എന്റെ ഓഫീസിൽ നിന്നോ ഉള്ളതല്ല. അത്തരം സന്ദേശങ്ങളോ പോസ്റ്റുകളോ ശ്രദ്ധയിൽ പെട്ടാൽ അവഗണിക്കണമെന്നും ഓഫീസുമായി അറിയിക്കണം എന്നും അഭ്യർത്ഥിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്ഒരു വിദേശ പൗരനും കുട്ടിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് പ്രൊഫൈൽ ചിത്രമായി കൊടുത്തിരിക്കുന്നത്. കവർ പിക്കിൽ വിദേശ പൗരനും വനിതയും കുട്ടിയും ഉണ്ട്.
മേയറുടെ ഐടി ടീം പേജ് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും പേജ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.
Allow Notifications
You have already subscribed