‘ഞങ്ങൾ ​ഗൾഫിൽ പോയാൽ വീടും പരിസരവും ശ്രദ്ധിക്കണം’; വാഷിം​ഗ് മെഷീൻ കാണിക്കാൻ കൂട്ടിക്കൊണ്ടുപോയി, ഇൻസുലിനെടുക്കാനെത്തിയ 19കാരിയെ കടന്നുപിടിച്ച് മധ്യവയസ്കൻ

Spread the love


Thank you for reading this post, don't forget to subscribe!
തൊടുപുഴ: ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പത്തൊൻപതുകാരിയെ കടന്നു പിടിച്ച് ശാരീരിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. തൊടുപുഴ മുട്ടം മേപ്പുറത്ത് ജോമോനാണ് (47) പിടിയിലായത്. ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയപ്പോഴാണ് അതിക്രമം.
ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഈ സമയത്ത് പ്രതിയും ഭാര്യ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

എസ് ആർ ആന്റണി; നിലച്ചത് കണ്ണൂർ കോൺഗ്രസിലെ ഗാന്ധിയൻ ശബ്ദം

സംഭവ സമയം പ്രതിയുടെ ഭാര്യയും മകളും ഡോക്ടറെ കാണാന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടയില്‍ മകള്‍ പെണ്‍കുട്ടിയെ വിളിക്കുകയും മുത്തശ്ശിക്ക് ഇന്‍സുലിന്‍ നല്‍കാന്‍ വീട്ടിലേയ്ക്ക് ചെല്ലണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി വയോധികയ്ക്ക് ഇന്‍സുലിന്‍ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ താനും കുടുംബവും വരുന്ന ആഴ്ച ഗള്‍ഫിലേക്ക് പോകുകയാണെന്നും ഇടക്കിടെ ഇവിടെയെത്തി വീടും പരിസരവും ശ്രദ്ധിക്കണമെന്നും പ്രതി പറഞ്ഞു. ഇതിനായി വീട്ടിലെ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന രീതിയും മറ്റും കാണിച്ച് നല്‍കാമെന്നും പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയി. മുകളിലെത്തിയ പെണ്‍കുട്ടിയെ പ്രതി കടന്ന് പിടിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഒച്ച വയ്ക്കുകയും പ്രതിയെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു.

Read Latest Local News and Malayalam News
കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷകര്‍ത്താക്കളോട് വിവരം ധരിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള പെണ്‍കുട്ടി തലകറങ്ങി വീണു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ. ബൈജു.പി.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.Source link

Facebook Comments Box
error: Content is protected !!