വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിനോദയാത്രയ്ക്കായി പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തന്നെ അനുവദിച്ച് കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതരും സ്‌കൂളിന്റെ തീരുമാനത്തിന് പിന്തുണ നല്‍കി. കാതടപ്പിക്കുന്ന ഹോണുകളും കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ഇല്ലാതിരുന്നിട്ടും കുട്ടികള്‍ സന്തുഷ്ടരായിരുന്നു എന്ന് അധ്യാപകര്‍ പറയുന്നു.
പാട്ട് പാടിയും ഡാന്‍സ് കളിച്ച് ഉല്ലസിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര അവിസ്മരണീയമാക്കിയത്. വാഗമണ്ണിലേക്കുള്ള യാത്രയില്‍ 30 കുട്ടികളും 5 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. വിളക്കുമാടം സെന്റ് ജോസഫ്സ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും നടപടി സോഷ്യല്‍ മീഡിയയിലും കൈയടി നേടുന്നുണ്ട്.
രാവിലെ 8.30-ഓടെ സ്‌കൂളില്‍ നിന്ന് ആരംഭിച്ച് വാഗമണ്ണിലെ സൂയിസൈഡ് പോയന്റ് പൈന്‍ ഫോറസ്റ്റ്, മുട്ടക്കുന്ന്, അഡ്വഞ്ചറസ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ കണ്ട് വൈകുന്നേരത്തോടെ തന്നെ തിരിച്ച് സ്‌കൂളില്‍ മടങ്ങിയെത്തുന്ന തരത്തിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. വിനോദയാത്രയുടെ വിവരം അറിയിച്ച് കുട്ടികള്‍ ആവേശത്തിലിരിക്കെയാണ് വടക്കാഞ്ചേരി അപകടം നടക്കുന്നത്.
ഇതോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലുടനീളം എം വി ഡി പരിശോധന നടത്തിയിരുന്നു. വിളക്കുമാടം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ടൂറിന് പോകാനിരുന്ന ബസിനും എം വി ഡി അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് തൊട്ടടുത്ത കെ എസ് ആര്‍ ടി സി ഡിപ്പോയായ പാല കെ എസ് ആര്‍ ടി സി അധികൃതരെ സ്‌കൂള്‍ സമീപിച്ചത്. സ്വകാര്യ ടൂറിസ്റ്റ് ബസുമായി പറഞ്ഞ് ഉറപ്പിച്ച തുകയില്‍ നിന്ന് നേരിയ വ്യത്യാസം ഉണ്ടായിരുന്നു അധികൃതര്‍ പറയുന്നത്.