ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ തരൂരിന് പിന്തുണ, പ്രമേയം പാസാക്കി ബൂത്ത് കമ്മിറ്റികൾ

Spread the love


Thank you for reading this post, don't forget to subscribe!

Kottayam

oi-Nikhil Raju

കോട്ടയം: ശശി തരൂരിനെ പിന്തുണച്ച് പുതുപ്പള്ളിയില്‍ പ്രമേയം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്.

കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും കമ്മിറ്റി ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം അയച്ചു. കോൺഗ്രസ് വളർച്ചയ്ക്ക് ശശി തരൂർ
അധ്യക്ഷന്‍ ആവണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കില്ല എന്ന ബോധ്യത്തോടെയാണ് ഇത് പാസാക്കുന്നത് എന്ന കുറിപ്പോടെയാണ് പ്രമേയം ആരംഭിക്കുന്നത്. പ്രവര്‍ത്തകരാണ് എല്ലാം എന്ന് തെരഞ്ഞെടുപ്പ് സമയങ്ങളിൽ പറയുന്ന നേതാക്കൾ ഇത് കാണണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു, കോട്ടയം പാലയില്‍ കഴിഞ്ഞ ദിവസം ശശി തരൂരിനെ അനികൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയർത്തിയിരുന്നു. നഗരത്തിലെ പ്രധാന ആറ് ഇടങ്ങളിലാണ് ബോർഡുകൾ ഉയർന്നത്. രാജ്യത്തിന്റെ നന്മയ്ക്കും കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും തരൂര്‍ വരട്ടെ എന്നായിരുന്നു ഫ്‌ളക്‌സ് ബോർഡുകളിലെ വാചകം.

പാലാ സുരക്ഷിതമായിരുന്നില്ല: തോല്‍വിയുടെ കാരണവുമായി ജോസ്, കോട്ടയത്ത് ഇടതിന് വന്‍ മുന്നേറ്റം

പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിറങ്ങരുതെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി നേരത്തെ മാർഗ നിർദേശം പുറത്തിറക്കിയിരുന്നു. ഇത് നിലനിൽക്കെയാണ് പ്രേമയം പാസാക്കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് ഉമ്മൻ ചാണ്ടി നേരെത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ തരൂരിനെ അനുകൂലിച്ച് പ്രേമയം പാസാക്കുന്നത് എന്നതും ശ്രേദ്ധേയമാണ്.

പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നല്ലെതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ അഭിപ്രായം. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള നേതാവാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കരുത്ത് തെളിയിച്ചിട്ടുണ്ട്. കേന്ദ്രത്തിലും കര്‍ണാടകയിലും മന്ത്രിയായും സംഘടനാ പ്രവര്‍ത്തന രംഗത്തും മികവ് തെളിയിച്ച അദ്ദേഹം എല്ലാവരേയും യോജിപ്പിച്ച് പ്രവർത്തിപ്പിക്കുമെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ അഭിപ്രായം.

അതേസമയം ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരണ പരിപാടികളുമായി തിരക്കിലാണ്. സുശീൽകുമാർ ശിൻഡെ, പിസിസി ആസ്ഥാനം എന്നിവടങ്ങളാണ് തരൂർ സന്ദർശിച്ചത്. .ഇന്നലെ വിമാനത്താവളത്തിൽ ശശിതരൂർ എത്തിയപ്പോൾ സ്വീകരിക്കാൻ പ്രധാന നേതാക്കളാരും എത്തിയിരുന്നില്ല. എന്നാൽ സ്വീകരിക്കാൻ നേതാക്കൾ എത്താതിൽ പരിഭവം ഇല്ലന്ന് തരൂർ പറഞ്ഞു. താൻ സാധാരണക്കാരുടെ പ്രതിനിധിയാണെന്നും അദേഹം പറഞ്ഞിരുന്നു. 700 ലധികം വോട്ടുള്ള തമിഴ്നാട്ടിലും അദ്ദേഹത്തെ സ്വീകരിക്കാൻ 12 പേർ മാത്രമായിരുന്നു എത്തിയത്.

വിഷമിക്കേണ്ട, ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിങ്ങള്‍: ഭാഗവതിന് മറുപടിയുമായി ഒവൈസി

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

congress booth committees in puthuppally passed a resolution to support shashi tharoor on congress president electionSource link

Facebook Comments Box
error: Content is protected !!