കേരള കോണ്‍ഗ്രസ് എമ്മില്‍ തെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് എതിരുണ്ടായേക്കില്ല

Spread the love


Thank you for reading this post, don't forget to subscribe!

Kottayam

oi-Jithin Tp

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കും. പാര്‍ട്ടിയുടെ ചെയര്‍മാന്റെയും മറ്റ് ഭാരവാഹികളുടെയും സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആണ് നാളെ കോട്ടയത്ത് പാര്‍ട്ടി ജന്മദിന സമ്മേളനത്തില്‍ നടക്കുന്നത്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം എന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ ജോസ് കെ. മാണിയുടെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല എന്ന് ഉറപ്പാണ്. അതേസമയം നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന് 45 സംസ്ഥാന സെക്രട്ടറിമാരുള്ളത് 15 ആയി കുറയും എന്നാണ് റിപ്പോര്‍ട്ട്.

130 അംഗ പാര്‍ട്ടി സെക്രട്ടേറിയറ്റും, 30 അംഗ ഉന്നതാധികാര കമ്മിറ്റിയും, 100 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും പാര്‍ട്ടി സംഘടനാക്രമത്തില്‍ രൂപീകരിക്കും. നേരത്തെ ജില്ലാ, മണ്ഡലം, വാര്‍ഡ് തലത്തില്‍ ഭാരവാഹികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

‘രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും’; സംവിധായകന്‍

ഈ സാഹചര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്നവരെയും ജില്ലയില്‍ തോറ്റവരെയും സംസ്ഥാനതല കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് എമ്മിനെ കേഡര്‍ പാര്‍ട്ടിയാക്കും എന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ നേതൃത്വം വിട്ടുവീഴ്ച ചെയ്യുന്നതോടെ അത് സംസ്ഥാന തലത്തില്‍ ഇല്ലാതായി എന്നാണ് പ്രചാരണം.

റഷ്യയുമായി ബന്ധിപ്പിക്കുന്ന ക്രിമിയന്‍ പാലത്തില്‍ സ്‌ഫോടനം, പാലം തകര്‍ന്നു; പിന്നില്‍ യുക്രെയ്‌നോ?

പാര്‍ട്ടി ഇപ്പോഴും ജോസ് കെ മാണിയുടെ പൂര്‍ണനിയന്ത്രണത്തിലാണ്. എന്നാല്‍ ചില ജില്ലകളില്‍ മത്സരത്തിലൂടെ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കേണ്ടി വന്നത് ജോസ് കെ മാണിക്ക് തിരിച്ചടിയാണ്. എങ്കിലും ജയിച്ചവരില്‍ ഭൂരിഭാഗവും ജോസ് കെ മാണിയുടെ വിശ്വസ്തര്‍ തന്നെയാണ്.

മുന്നണിയില്‍ എത്തിയ ശേഷം എട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും, പതിനെട്ട് ബോര്‍ഡ് അംഗത്വവും എല്‍ ഡി എഫ് കോണ്‍ഗ്രസ് എമ്മിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ യു ഡി എഫ് ഘടകകക്ഷി ആയിരുന്നപ്പോഴുണ്ടായിരുന്ന പ്രധാന കോര്‍പ്പറേഷനുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല.

ജെഡിയുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ നടന്ന ആളാണ്.. ഇപ്പോള്‍ എവിടെയാണ്? പ്രശാന്ത് കിഷോറിനെ പരിഹസിച്ച് നിതീഷ്

ഇത് കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം വിമര്‍ശനമായി ഉയര്‍ത്തിയേക്കാം. ബഫര്‍സോണ്‍, റബര്‍ വില ഇടിവ്, വിഴിഞ്ഞം സമരം തുടങ്ങിയ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്താന്‍ കഴിയാതിരുന്നതും സമ്മേളനത്തില്‍ ചര്‍ച്ച ആയേക്കും. കേരള കോണ്‍ഗ്രസ് എമ്മിലെ സീനിയര്‍ അംഗങ്ങളെ തഴഞ്ഞ് മറ്റ് പാര്‍ട്ടികളില്‍ നിന്നു വന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കി എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Kottayam: Election in Kerala Congress M; Jose K. Mani may not be opposed



Source link

Facebook Comments Box
error: Content is protected !!