മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ പ്രമുഖർക്ക് ക്രിസ്മസ് വിരുന്നൊരുക്കി

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്ന് ഒരുക്കി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. കർദ്ദിനാളും ബിഷപ്പുമാരും പാളയം ഇമാമും പ്രതിപക്ഷ നേതാവും മന്ത്രിമാരും സ്പീക്കറും എം എൽ എമാരും മേയറും ചീഫ് സെക്രട്ടറിയുമടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

വിരുന്നിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ, മാർ ജോർജ് ആലഞ്ചേരി, ഡോ. തോമസ് ജെ നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്താ, സിറിൾ മാർ ബസേലിയോസ് മെത്രാപോലീത്താ, വെള്ളാപ്പള്ളി നടേശൻ, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ, ഡോ. വി പി സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രൊഫ. കെ വി തോമസ്, പ്രൊഫ. പി ജെ കുര്യൻ, ഡോ. തിയോഡേഷ്യസ് മാർത്തോമ്മാ, സ്വാമി ശുഭാംഗാനന്ദ, അത്തനാസിയോസ് യോഹൻ മെത്രാപോലീത്താ, മാർ മാത്യു അറയ്ക്കൽ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, വി കെ മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ്, സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, മാത്യു ടി തോമസ് എംഎൽഎ, എം വി ശ്രേയാംസ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Also Read- സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച മൂന്നുവയസ്സുകാരന്റെ ചികിത്സയ്ക്ക് കേരളത്തിന്റെ കനിവ് തേടി യെമൻ ദമ്പതികൾ

വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാത്തത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ ആരും തന്നെ പങ്കെടുത്തിരുന്നില്ല. വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവും ക്ഷണം നിരസിച്ചിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!