വിവാഹം ഓഗസ്റ്റ് 18 ന്; നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

Spread the love


തൊടുപുഴ: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജിനെ (24) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് അനുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: പ്രണയാഭ്യർത്ഥന നിരസിച്ചു; യുവാവ് വീട്ടില്‍ കയറി അമ്മയെയും മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു

ഭര്‍തൃമാതാവും സഹോദരിയുമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊണ്ടിക്കുഴ കൂവേക്കുന്ന നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ്- ഐബി ദമ്പതികളുടെ മകളാണ് അനുഷ ജോര്‍ജ്. ഓഗസ്റ്റ് 18 നായിരുന്നു മാത്യൂസിന്റെയും അനുഷയുടെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പോലീസ് അസ്വാഭിവക മരണത്തിന് കേസെടുത്തു. ഡിവൈഎസ്പി മധു ആര്‍ ബാബുവിനാണ് അന്വേഷണച്ചുമതല. സംസ്‌കാരം പിന്നീട് നടത്തും.

Also Read: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Read Latest Local News and Malayalam News

ബിൽ അവതരിപ്പിച്ചപ്പോൾ ഭീഷണിയുണ്ടായി കെ ഡി പ്രസേനൻ MLA | Supersition BillSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!