‘ചില്ലറ’ പ്രശ്നം പരിഹച്ചരിച്ചു; ഓരോ യുപിഐ ഇടപാടിലും ഇടിവ് വരുന്നത് ചോക്ലേറ്റ് വിപണിക്ക്; കാരണമിതാണ്

Spread the love


Thank you for reading this post, don't forget to subscribe!

കോവിഡ് കൊണ്ടുവന്ന മാറ്റം

രണ്ട് വര്‍ഷം മുൻപ് എത്തിയ കോവിഡ് മഹാമാഹരി എല്ലാ മേഖലയിലും മാറ്റങ്ങൾ കൊണ്ടു വന്നത് പോലെ കടകളിലെ ചില്ലറ പ്രശ്നത്തെയും ഒരു പരിധി വരെ പരിഹരിച്ചെന്നു പറയാം. യുപിഐ ഇടപാട് ഇന്ത്യയിൽ പ്രചാരത്തിൽ വന്നതോടെ സാധനം വാങ്ങി കറൻസി ഇടാപാട് നടത്തുന്നതും ബാക്കി നൽകാൻ ചില്ലറയില്ലാതെ പ്രതിസന്ധിയിലാകുന്നതും കുറഞ്ഞു. കോവിഡിന് ശേഷം യുപിഐ ഇടപാട് കൂടിയതോടെ ചില്ലറയ്ക്കായി മിഠായി നൽകുന്നതും കുറഞ്ഞു. 

Also Read: നേപ്പാളിലെ ഏക ശത കോടീശ്വരൻ സ്വന്തം കമ്പനിയുടെ ജനപ്രീയ ന്യൂഡിൽസ് കഴിച്ചു നോക്കില്ല; രസകരമായ കഥയിങ്ങനെ

‘കോണ്ടാക്ട് ലെസ്’ പണമിടപാടിന് പ്രാധാനം വന്നതോടെ ചെറിയ കടകളിൽ പോലും യുപിഐ സജീവമായി. 2019തില്‍ 1000 കോടിയിള്‍ താഴെ ഇടപാടുകളാണ് യുപുഐ വഴി നടന്നത്. എന്നാല്‍ 2020 തിൽ ഇത് 1,600 കോടി ഇടപാടുകളിൽ നിന്ന് 31 ലക്ഷം കോടി രൂപ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടു.

2021 നവംബര്‍ വരെുള്ള കണക്ക് പ്രകാരം 3,418 കോടി ഇടപാടുകൾ വഴി 63.20 ലക്ഷം കോടി രൂപയും യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ന് ഒരു മാസത്തിൽ 10 ലക്ഷം കോടിയിലധികം തുക യുപിഐ വഴി ഇടപാട് നടത്തുന്നു.

യുപിഐ വഴി ആവശ്യമായ ബിൽ തുക കൃത്യമായി അടയ്ക്കാൻ സാധിക്കുന്നതോടെ തുക മടക്കി നൽകേണ്ട ആവശ്യമില്ലാതെയായി. ഇതോടെ മിക്ക കടകളിലും ചില്ലറ പ്രശ്നം പരിഹരിക്കാനായി. ചില്ലറയ്ക്ക് പകരം ചോക്ലേറ്റ് നല്‍കുന്ന ഈ കച്ചവട തന്ത്രം കുറഞ്ഞതോടെ ഇന്ത്യയിലെ ഇന്ത്യയിലെ ചോക്ലേറ്റ് വിപണിയെയും ബാധിച്ചതായി ഫിൻടെക് കമ്പനിയായ ക്രെഡിലെ ഗ്രോത്ത് ലീഡറായ അഭിഷേക് പാട്ടിലിന്റെ ലിങ്ക്ഡിന്‍ പോസ്റ്റ് വിശദമാക്കുന്നു.

Also Read: ‘ഉരുക്കിനോളം പോന്ന ഉരുക്കു വനിത’; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെ

ചോക്ലേറ്റ് വിപണി

2010 ല്‍ മോണ്ടല്‍സ്, മാര്‍സ്, നെസ്ലേ, പാര്‍ലെ, ഐടിസി തുടങ്ങി എല്ല മുന്‍നിര ചോക്ലേറ്റ് നിര്‍മാതക്കളും വലിയ വളര്‍ച്ചയാണ് നേടിയത്. എന്നാൽ പത്ത് വര്‍ഷത്തിനിപ്പുറം 2020 തില്‍ എല്ലാ ബ്രാന്‍ഡുകള്‍ക്കും വലിയ രീതിയിൽ തിരിച്ചടി നേരിട്ടു.

ലോകത്തെ വലിയ ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷിയുടെ വിലയിരുത്തലിൽ അവർക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട വിപണി ഇന്ത്യയായിരുന്നു. ഇതിന് പിന്നിലെ കാരണം കോവിഡിന് ശേഷം യുപിഐ ഉപയോ​ഗത്തിൽ വന്ന വർധനവാണെന്ന് അഭിഷേക് പാട്ടിൽ വിവരിക്കുന്നു. 

Also Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥ

2013 കാലഘട്ടത്തിൽ നഗര മേഖലകലിലെ കടകളിൽ നിന്ന് സാധനം വാങ്ങുന്നവരിലാണ് കൂടുതലായി ബാക്കി പണം നൽകുന്നതിന് പകരം മിഠായി നൽകി തുടങ്ങിയത്. യുപിഐ വഴി ബിൽ തുക കൃത്യമായി അടയ്ക്കാന്‍ തുടങ്ങിയോടെ ഈ തന്ത്രം വിപണിയിൽ പിന്മാറാൻ തുടങ്ങി.

2016 ല്‍ രാജ്യത്ത് ആരംഭിച്ച യുപിഐ ഇടപാടുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. 11 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് സെപറ്റംബർ മാസത്തിൽ നടന്നത്. യുപിഐ ഇടപാടുകളെ നിയന്ത്രിക്കുന്ന സർക്കാർ സംവിധാനമായി നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 678 കോടി ഇടപാടുകൾ സെപ്റ്റംബർ മാസത്തിൽ നടന്നിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്- linkedin



Source link

Facebook Comments Box
error: Content is protected !!