കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

കല്‍പ്പറ്റ: കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്‌നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

കുളത്തില്‍ മുങ്ങിത്താഴ്ന്ന അനുവിനെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.നാട്ടിലെത്തിച്ച അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Also Read-ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം: മൂന്നുപേരെ കാണാതായി

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ്: പ്രജി, മാതാവ്: സിന്ധു, ഏക സഹോദരന്‍ ഷെയിന്‍ ബേസില്‍

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!