ഇതാണ് അവസരം; 8.05 ശതമാനം പലിശയിൽ എൻഎച്ച്എഐ കടപത്രങ്ങൾ; വർഷത്തിൽ 2 തവണ പലിശ നേടാം

Spread the love


Thank you for reading this post, don't forget to subscribe!

എന്താണ് ബോണ്ടുകൾ

വിവിധ നിക്ഷേപ സാധ്യതകളിലൊന്നാണ് കടപത്രങ്ങള്‍. കമ്പനികളോ സര്‍ക്കാറുകളോ ധനസമാഹരണത്തിനായി പുറപ്പെടുവിക്കുന്ന ഉപാധിയാണ് കടപത്രങ്ങള്‍. ഓഹരിയാക്കി മാറ്റാവുന്നവ കടപത്രങ്ങളും അല്ലാത്തുമായ കടപത്രങ്ങളുണ്ട്. ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത നോൺ കൺവേർട്ടബിൾ കടപത്രമാണ് ദേശിയ പാത അതോറിറ്റി പുറത്തിറക്കുന്നത്. ഇവയുടെ ആദായം അതാത് മേഖലയുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാകും.

ബോണ്ടുകളിൽ നിന്ന് കൂപ്പണ്‍ നിരക്ക് വഴി ആദായം സ്വന്തമാക്കാം. സ്ഥിര നിക്ഷേപത്തിലെന്ന പോലെ കടപത്രങ്ങള്‍ക്ക് പലിശ ലഭിക്കുന്നുണ്ട്. ഇതിനെയാണ് കൂപ്പണ്‍ നിരക്ക് എന്നാണ് പറയുന്നത്. ഇവ വർഷത്തിലോ അർധ വർഷത്തിലോ ആണ് സാധാരണയായി അനുവദിക്കുന്നത്.

എൻഎച്ച്എഐ കടപത്രങ്ങൾ

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്‌ള മാര്‍ഗമാണ് ദേശിയ പാത ഇന്‍ഫ്രാ ട്രസ്റ്റ്. പുതുതായി ദേശിയ പാത ഇന്‍ഫ്രാ ട്രസ്റ്റ് പുറത്തിറക്കുന്ന 1500 കോടി രൂപയുടെ നോണ്‍ കണ്‍വെര്‍ട്ടബിള്‍ കടപത്രങ്ങളിൽ നിക്ഷേപിക്കാൻ ഇപ്പോൾ അവസരമുണ്ട്. 2022 ഒക്ടോബര്‍ 17 മുതല്‍ 2022 നവംബര്‍ 7 വരെയാണ് കടപ്പത്രം ഇഷ്യു ചെയ്യുന്നത്.

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 6-7 ശതമാനം പലിശ ലഭിക്കുമ്പോള്‍ 7.9 ശതമാനാണ് കടപ്പത്രത്തിന്റെ കൂപ്പണ്‍ റേറ്റ്. അര്‍ധ വര്‍ഷത്തില്‍ പലിശ കണക്കാക്കും. വര്‍ഷത്തില്‍ 8.05 ശതമാനത്തിന്റെ നേട്ടം ഇതുവഴി ലഭിക്കും. 

Also Read: ദിവസം 300 രൂപയുണ്ടോ? 3 വര്‍ഷം കൊണ്ട് 4 ലക്ഷം നേടാവുന്ന ഹ്രസ്വകാല ചിട്ടിയിതാ

നിക്ഷേപം, കാലാവധി

1,000 രൂപ മുഖവിലയുള്ള കടപത്രങ്ങളാണ് പുറത്തിറക്കുന്നത്. കുറഞ്ഞത് 10,000 രൂപ മുതല്‍ കടപത്രങ്ങൾ വാങ്ങാൻ സാധിക്കും. 1,000 രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപവുമാകാം. 24 വര്‍ഷമാണ് എൻഎച്ച്എഐയുടെ ഈ കടപത്രങ്ങളുടെ കാലാവധി. കേന്ദ്രസര്‍ക്കാരോ ദേശിയ പാത അതോറിറ്റിയോ ഈ കടപ്പത്രങ്ങള്‍ക്ക് ഗ്യാരണ്ടി നില്‍ക്കുന്നില്ലാ എന്ന കാര്യം നിക്ഷേപകര്‍ ഓര്‍മിക്കണം.

കടപത്രങ്ങളിൽ തിരിച്ചടവും പലിശയും സുരക്ഷിതമാക്കുന്നത് ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസിയുടെ റേറ്റിം​ഗ് പരിശോധിച്ചാണ്. കെയര്‍ AAA (Stable) റേറ്റിംഗും ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് AAA റേറ്റി​ഗും നൽകിയ കടപത്രമാണിത്. ഇത് കുറഞ്ഞ നഷ്ട സാധ്യത കാണിക്കുന്നു. 

Also Read: പണം വളരന്‍ പലിശ വേണം; ഇവിടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും 8.90% പലിശ; നോക്കുന്നോ

വാങ്ങലും വില്പനയും

സ്റ്റോക്ക് ബ്രോക്കര്‍മാര്‍ വഴി കടപ്പത്രപങ്ങള്‍ വാങ്ങാം. ഇവ ഡീമാറ്റ് അക്കൗണ്ടില്‍ ലഭ്യമാകും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബോ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ ലിസ്റ്റ് ചെയ്തവായാണിവ. ഇതിനാൽ കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ കടപത്രങ്ങൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വില്പന നടക്കാം.

സാധാരണ ഗതിയില്‍ നോണ്‍ കണ്‍വേര്‍ട്ടബള്‍ കടപ്പത്രങ്ങള്‍ കാലാവധിയില്‍ മാത്രമാണ് നിക്ഷേപം തിരികെ നൽകുന്നത്. ഇവിടെ 3 ഘട്ടങ്ങളിലായി പണം തിരികെ നല്‍കും. 8ാം വര്‍ഷത്തില്‍ ആദ്യ ഘട്ടമായി നിക്ഷേപത്തിന്റെ 5 ശതമാനം തിരികെ നൽകും. 

Also Read: റിസ്‌കെടുത്തില്ലെങ്കിലും ഉയര്‍ന്ന ആദായം ലഭിക്കും; പോസ്റ്റ് ഓഫീസിലെ ഈ 3 പദ്ധതികള്‍ക്ക് ബാങ്കിനേക്കാളും പലിശ

നികുതി

കടപത്രങ്ങളിലെ പലിശയ്ക്കും. മൂലധന നേട്ടത്തിനും നികുതിയുണ്ട്. കടപത്രം വാങ്ങി 1 വര്‍ഷത്തിന് ശേഷം വില്പന നടത്തിയാൽ ഉണ്ടാവുന്ന മൂലധന നേട്ടത്തിന് 10 ശതമാനം നികുതി നൽകണം. നിക്ഷേപം കയ്യിൽ വെച്ചത് 1 വര്‍ഷത്തിൽ കുറവാണെങ്കിൽ ഉണ്ടാകുന്ന മൂലധന നേട്ടത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകണം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങളെടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box
error: Content is protected !!