1:2 അനുപാതത്തില്‍ അവകാശ ഓഹരി നല്‍കുന്നു; ഈ സ്മോൾ കാപ് ഓഹരി കൈവശമുണ്ടോ?

Spread the love


സുവേന്‍ ലൈഫ് സയന്‍സസ്

ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് സുവേന്‍ ലൈഫ് സയന്‍സസ്. 1989-ലാണ് തുടക്കം. ബള്‍ക്ക് ഡ്രഗ്‌സ് വിഭാഗത്തിലുള്ള മരുന്നുകളുടേയും ഘടകപദാര്‍ത്ഥങ്ങളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതില്‍ തന്നെ ശരീരത്തിന്റെ കേന്ദ്ര നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു വേണ്ടിയുള്ള വിവധതരം മരുന്നുകളാണ് പ്രധാന ഉത്പന്നം. നിലവില്‍ സുവേന്‍ ലൈഫ് സയന്‍സസിന്റെ വിപണി മൂല്യം 1,047 കോടിയാണ്.

Also Read: ഈയാഴ്ച സൗജന്യ ഓഹരി നല്‍കുന്ന 3 സ്‌മോള്‍ കാപ് കമ്പനികള്‍; വിട്ടുകളയണോ?Also Read: ഈയാഴ്ച സൗജന്യ ഓഹരി നല്‍കുന്ന 3 സ്‌മോള്‍ കാപ് കമ്പനികള്‍; വിട്ടുകളയണോ?

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ സുവേന്‍ ലൈഫ് സയന്‍സസ് നേടിയ വരുമാനം 3 കോടിയും അറ്റനഷ്ടം 16 കോടിയുമായിരുന്നു. കമ്പനിയുടെ ഓഹരികളില്‍ 65 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കിയുള്ള 34 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. അതേസമയം വെള്ളിയാഴ്ച 72 രൂപയിലായിരുന്നു സുവേന്‍ ലൈഫ് സയന്‍സസ് (BSE: 530239, NSE : SUVEN) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 119 രൂപയും താഴ്ന്ന വില 60.8 രൂപയുമാണ്.

അവകാശ ഓഹരി

അവകാശ ഓഹരികളുമായി ബന്ധപ്പെട്ട് സുവേന്‍ ലൈഫ് സയന്‍സസ് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

  • റൈറ്റ്‌സ് ഇഷ്യൂ-: പരമാവധി 399.80 കോടി രൂപ/ 72,691,239 ഓഹരികള്‍.
  • അവകാശ ഓഹരി വില-: 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 54 രൂപ പ്രീമിയത്തിലാകും (ആകെ 55 രൂപ) അവകാശ ഓഹരികള്‍ നല്‍കുന്നത്. സുവേന്‍ ലൈഫ് സയന്‍സസ് ഓഹരിയുടെ വിപണി വിലയേക്കാള്‍ 24 % താഴ്ന്ന നിരക്കാണിത്.
  • റൈറ്റ്സ് എന്റ്‌റൈറ്റില്‍മെന്റ് റേഷ്യോ-: 1:2 അനുപാതത്തിലാകും അവകാശ ഓഹരി വിതരണം ചെയ്യുക. അതായത് കൈവശമുള്ള 2 ഓഹരിക്ക് അധികമായി ഒരു അവകാശ ഓഹരി വീതം ലഭിക്കും.
  • എക്‌സ് റൈറ്റ്‌സ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള എക്‌സ് റൈറ്റ്‌സ് തീയതി ഒക്ടോബര്‍ 18 ആണ്.
  • റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി അപേക്ഷിക്കാനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും.

അവകാശ ഓഹരി- ഗുണമുണ്ടോ?

അവകാശ ഓഹരി- ഗുണമുണ്ടോ?

കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ കൂടുതല്‍ മൂലധനം സമാഹരിക്കാനുള്ള താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതും ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ മാര്‍ഗമാണ് അവകാശ ഓഹരികള്‍. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. ചുരുക്കം ചില കമ്പനികളെങ്കിലും റൈറ്റ്സ് ഇഷ്യു വഴി സമാഹരിച്ച തുക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുകയും അതുവഴി തങ്ങളുടെ സാമ്പത്തിക കെട്ടുറപ്പ് മികച്ചതാണെന്ന് കാണിക്കുകയും ചെയ്തുവരാറുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!