ഉടനടി വാങ്ങാവുന്ന കുഞ്ഞന്‍ ബ്രേക്കൗട്ട് ഓഹരി; ഒന്നര മാസത്തിനുള്ളില്‍ 85-ലെത്തും; നോക്കുന്നോ?

Spread the love


ഐഡിഎഫ്‌സി

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ എല്ലാത്തരം വായ്പ സേവനങ്ങള്‍ നല്‍കുന്നതും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതുമായ രാജ്യത്തെ മുന്‍നിര ഇന്‍ഫ്രാസ്ട്രക്ചര്‍ സംയോജിത ധനകാര്യ സ്ഥാപനമാണ് ഐഡിഎഫ്‌സി ലിമിറ്റഡ്. പ്രധാനമായും ഊര്‍ജം, റോഡ്, തുറമുഖം, ടെലികമ്മ്യൂണിക്കേഷന്‍, ഐടി മേഖലയിലെ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. കടപ്പത്രം, മൂലധന സമാഹരണത്തിനും കടം വാങ്ങുന്നതിനും മദ്ധ്യവര്‍ത്തിയാകുക, സ്വകാര്യ മൂലധനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് വായ്പകള്‍ക്കുള്ള വഴിയൊരുക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 40 ശതമാനവും ഐഡിഎഫ്‌സി എഎംസിയില്‍ 100 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഐഡിഎഫ്‌സിയുടെ ആകെ ഓഹരികളില്‍ 50.55 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. ബാക്കിയുള്ളവയില്‍ വിദേശ നിക്ഷേപകര്‍ക്ക് 20.58 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 28.86 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 51.76 രൂപ നിരക്കിലാണ്. ദീര്‍ഘകാല വായ്പ സ്ഥാപനങ്ങളുടെ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 3.5 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഐഡിഎഫ്‌സിയുടേത് 17 മടങ്ങിലാണെന്നത് ന്യൂനതയാണ്.

Also Read: ഈയാഴ്ച ഓഹരി ഇരട്ടിയാകുന്ന 6 സ്മോള്‍ കാപ് കമ്പനികള്‍ ഇതാ; നിങ്ങളുടെ കൈവശമുണ്ടോ?Also Read: ഈയാഴ്ച ഓഹരി ഇരട്ടിയാകുന്ന 6 സ്മോള്‍ കാപ് കമ്പനികള്‍ ഇതാ; നിങ്ങളുടെ കൈവശമുണ്ടോ?

മിഡ് കാപ് ഓഹരി

ഐഡിഎഫ്‌സിയുടെ നിലവിലെ വിപണി മൂല്യം 12,200 കോടിയാണ്. അതേസമയം കഴിഞ്ഞയാഴ്ച 76.35 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 78 രൂപയും താഴ്ന്ന നിലവാരം 42 രൂപയുമാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഐഡിഎഫ്‌സി ഓഹരിയുടെ വിലയില്‍ 16 ശതമാനവും 3 മാസത്തിനിടെ 46 ശതമാനം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: അടുത്ത മള്‍ട്ടിബാഗര്‍! വമ്പന്‍ വികസന പദ്ധതികള്‍ അണിയറയില്‍ ഒരുക്കുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍Also Read: അടുത്ത മള്‍ട്ടിബാഗര്‍! വമ്പന്‍ വികസന പദ്ധതികള്‍ അണിയറയില്‍ ഒരുക്കുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

അനുകൂല ഘടകം

അനുകൂല ഘടകം

കഴിഞ്ഞ ഏതാനും നാളുകളായി ഐഡിഎഫ്‌സി ഓഹരി കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനിടെയിലും പുതിയ ഉയര്‍ന്ന നിലവാരം കുറിച്ചു. പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരി എത്തിച്ചേര്‍ന്നു. ഇത് ശുഭസൂചനയാണ്. ഇതിനോടകം ചെറിയ കാലയളവിലുള്ള ചാര്‍ട്ടുകളില്‍ ബ്രേക്കൗട്ട് പ്രകടമാണ്.

നിലവിലെ കുതിപ്പ് തുടരാനായാല്‍ 2007-നു ശേഷമുള്ള ഉയര്‍ന്ന നിലവാരം മറികടക്കാന്‍ ഐഡിഎഫ്‌സി ഓഹരിക്ക് സാധിച്ചേക്കും. ടെക്‌നിക്കല്‍ സൂചകമായ ‘ഇച്ചിമോകു ക്ലൗഡ്’ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ശക്തമായ മുന്നേറ്റത്തിനുള്ള സൂചന നല്‍കുന്നു.

ലക്ഷ്യവില 85

ലക്ഷ്യവില 85

തിങ്കളാഴ്ച രാവിലെ 76 രൂപ നിലവാരത്തിലാണ് ഐഡിഎഫ്‌സി ഓഹരികളിലെ (BSE: 532659, NSE : IDFC) വ്യാപാരം പുനരാരംഭിച്ചത്. ഇവിടെ നിന്നും 85 രൂപ ലക്ഷ്യമാക്കി ഐഡിഎഫ്‌സി ഓഹരി വാങ്ങാമെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 4 മുതല്‍ 6 ആഴ്ചയ്ക്കകം 12 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 67.50 രൂപ നിലവാരത്തിന് താഴെ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇന്‍ക്രെഡ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!