നിഫ്റ്റിയില്‍ ഇനിയെന്ത് ?
തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നേറിയതോടെ നിഫ്റ്റി സൂചികയിലുള്ള പ്രതിരോധം 17,430-ലും 17,590 നിലവാരത്തിലും പ്രതീക്ഷിക്കാം. 17,600 നിലവാരം മറികടക്കാനായാല്‍ സൂചികയില്‍ പ്രകടമാകുന്ന ദുര്‍ബലത മാറിക്കിട്ടും. 17,000 നിലവാരം തകര്‍ക്കപ്പെട്ടാല്‍ മാത്രമേ ബെയറുകള്‍ക്ക് ഇനി ആധിപത്യം സ്ഥാപിക്കാനാകൂ. അതേസമയം ഹ്രസ്വകാല വ്യാപാരത്തിന് നിഫ്റ്റിയില്‍ 17,150 ആയിരിക്കും നിര്‍ണായക നിലവാരം.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ 2,228 ഓഹരികളില്‍ 814 എണ്ണം നേട്ടത്തിലും 1,014 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ മുന്നേറ്റവും ഇടിവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.83-ലേക്ക് താഴ്ന്നു. വെള്ളിയാഴ്ച എഡി റേഷ്യോ 0.95 നിലവാരത്തിലായിരുന്നു. എഡി റേഷ്യോ വീണ്ടും താഴുന്നത് വിശാല വിപണിയില്‍ ബുള്ളുകള്‍ക്കു മേല്‍ ബെയറുകള്‍ നേടുന്ന ആധിപത്യത്തെ സൂചിപ്പിക്കുന്നു.
എന്‍എസ്ഇയുടെ മിഡ് കാപ്-100, സ്‌മോള്‍ കാപ്-100 സൂചികകള്‍ ഇന്നു നേരിയ നേട്ടേത്താടെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടെ 41 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 66 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. എന്‍എസ്ഇയിലെ 61 ഓഹരികള്‍ കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 77 ഓഹരികള്‍ ഇടിവ് നേരിട്ട് ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ ഇന്നു കാര്യമായ വ്യതിയാനം രേഖപ്പെടുത്താതെ 18.42 നിലവാരത്തില്‍ തുടര്‍ന്നു. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 3 എണ്ണം ഒഴികെ ബാക്കിയുള്ളവയെല്ലാം തിങ്കളാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി റിയാല്‍റ്റി സൂചികകളാണ് ഇന്നു നഷ്ടം നേരിട്ടത്.
അതേസമയം 3.47 ശതമാനം മുന്നേറിയ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 37 എണ്ണം നേട്ടത്തിലും 13 ഓഹരികള്‍ നഷ്ടത്തിലും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം: എസ്ബിഐ 3.03 %, ബജാജ് ഫിന്‍സേര്‍വ് 2.10 %, ആക്‌സിസ് ബാങ്ക് 2 %, എന്‍ടിപിസി 1.94 %, ഐസിഐസിഐ ബാങ്ക് 1.87 %, ബജാജ് ഓട്ടോ 1.67 % വീതവും മുന്നേറ്റം കരസ്ഥമാക്കി.
- നഷ്ടം: ഹിന്‍ഡാല്‍കോ -2.18 %, എല്‍ & ടി -1.42 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -1.30 %, എച്ച്‌സിഎല്‍ ടെക് -0.72 %, ബ്രിട്ടാണിയ -0.43 % വീതവും നഷ്ടം രേഖപ്പെടുത്തി.