ഇപ്പോള്‍ ‘വിലക്കുറവില്‍’ ലഭ്യമായ മികച്ച 7 ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍; നോക്കുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ

ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കണമോയെന്ന് വിലയിരുത്തതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഇത്തരത്തില്‍ കമ്പനികളെ അടിസ്ഥാനപരമായി അവലോകനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (പിഇ റേഷ്യോ) പരിശോധിക്കുന്നത്. ഓഹരി വിലയും കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണിത്.

അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിലുള്ള വരുമാനത്തിന്റെ തോത് (EPS) ലഭിക്കും. ഈ ഏര്‍ണിങ് പേര്‍ ഷെയര്‍ (ഇപിഎസ്) നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും.

എങ്ങനെ വിലയിരുത്താം ?

പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കാം. ഇനി പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് സിമന്റ് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ വിലക്കുറവ് എന്നു കരുതാം.

Also Read: ഡിമാന്‍ഡ് ഉയര്‍ന്നു; വരുമാനം വര്‍ധിക്കും; ഈ 3 പവര്‍ സെക്ടര്‍ ഓഹരികള്‍ റിസള്‍ട്ടിന് മുമ്പെ വാങ്ങാം

ഇതും ശ്രദ്ധിക്കുക

എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ പിഇ റേഷ്യോ ഉയര്‍ന്നു നില്‍ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ നോക്കുന്നതും നല്ലതായിരിക്കും.

അതേസമയം കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരിയേക്കാള്‍ നിലവിലെ പിഇ റേഷ്യോ താഴ്ന്നു നില്‍ക്കുന്നതും അവസാന 5 വര്‍ഷങ്ങളിലും ലാഭം കരസ്ഥമാക്കിയതും ഓഹരിയിന്മേലുള്ള ആദായം (RoE) 10 ശതമാനത്തിനു മുകളിലുള്ളതും വിപണി മൂല്യം 2,5000 കോടിക്കും മുകളിലുളളതും ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ 7 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍

തൈറോകെയര്‍ ടെക്‌നോളജീസ്- ഈ സ്‌മോള്‍ കാപ് ഓഹരിയുടെ നിലവിലെ പിഇ അനുപാതം 25 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 31 മടങ്ങിലും നില്‍ക്കുന്നു.

മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍- ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 47 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 53 മടങ്ങിലുമാണുള്ളത്.

ഡിവീസ് ലാബോറട്ടീസ്- ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 31 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 41 മടങ്ങിലും നില്‍ക്കുന്നു.

ബയോകോണ്‍- ഈ മിഡ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 44 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 52 മടങ്ങിലുമാണുള്ളത്.

സൈഡസ് ലൈഫ്‌സയന്‍സ്- ഈ മിഡ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 9 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 20 മടങ്ങിലും നില്‍ക്കുന്നു.

അജന്ത ഫാര്‍മ- ഈ മിഡ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 23 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 24 മടങ്ങിലുമാണുള്ളത്.

ഡോ. റെഡ്ഡീസ് ലാബ്‌സ്- ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഇപ്പോഴത്തെ പിഇ അനുപാതം 24 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 30 മടങ്ങിലും നില്‍ക്കുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box
error: Content is protected !!