സമർപ്പിക്കേണ്ടത് ആരൊക്കെ
നികുതി ലാഭിക്കാനായി 15ജി, 15 എച്ച് ഫോം സമർപ്പിക്കുന്നൊരാളുടെ ആകെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. നികുതി ബാധ്യത ഇല്ലാത്തൊരാള്‍ക്കാണ് ഇതുവഴി ആനുകൂല്യം ലഭിക്കുക. എല്ലാ വര്‍ഷത്തിലും ഫോം സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക വര്‍ഷ ആരംഭത്തിന്റെ തന്നെ ഫോം സമര്‍പ്പിക്കേണ്ടതുണ്ട്.
ഇല്ലാത്തപക്ഷം ധനകാര്യ സ്ഥാപനങ്ങൾ പലിശയിൽ നിന്ന് നികുതി ഈടാക്കി തുടങ്ങും. 10 ശതമാനമാണ് മിക്ക നിക്ഷേപങ്ങളിലും ടിഡിഎസ് ഈടാക്കുന്നത്. പാൻ കാർഡ് സമർപ്പിക്കാത്തവരാണെങ്കിൽ 20 ശതമാനം ടിഡിഎസ് ഈടാക്കും.
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ടോ?
നികുതി ഇളവാനായി 15 ജി, 15 എച്ച് ഫോം സമര്‍പ്പിച്ചവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമോ എന്നൊരു സംശയം പൊതുവിലുണ്ട്. വാര്‍ഷിക വരുമാനം 2.50 ലക്ഷത്തില്‍ കുറവാണെങ്കില്‍ ആദായ നികുതി റിട്ടേണിന്റെ ആവശ്യമില്ല.
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 15ജി, 15എച്ച് ഫോം സമർപ്പിക്കാൻ വൈകിയാൽ ധനകാര്യ സ്ഥാപനം നികുതി ഈടാക്കും. ഈ തുക റീഫണ്ട് ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. ബാങ്ക്, മറ്റ ധനകാര്യ സ്ഥാനങ്ങളും ഈടാക്കിയ ടിഡിഎസ് തിരികെ നല്‍കില്ല. ഇതിനായി റിട്ടേൺ സമർപ്പിക്കണം.
മിക്ക ബാങ്കുകളും എല്ലാ പാദങ്ങളിലും ടിഡിഎസ് ഈടാക്കും. സമർപ്പിക്കാൻ വൈകിയവ്ർ വേഗത്തിൽ ഫോം സമർപ്പിക്കുന്നതാണ് ഉചിതം. 2021-22 വർഷത്തെ റിട്ടേൺ സമർപ്പിക്കാൻ 2022 ഡിസംബര്‍ 31 വരെ അവസരമുണ്ട്. 1,000 രൂപ പിഴ നല്‍കേണ്ടി വരും. 5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളൊരാൾ 5,000 രൂപ പിഴ നല്‍കണം. വരുമാനം 2.50 ലക്ഷം കവിഞ്ഞില്ലെങ്കിൽ പിഴ നൽകേണ്ടതില്ല.
എവിടെയക്കെ സമര്‍പ്പിക്കാം
* ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം 50,000 രൂപ കടന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും 40,000 രൂപ കടന്നാല്‍ സാധാരണ നിക്ഷേപകര്‍ക്കും ആകെ പലിശയ്ക്ക് മുകളില്‍ 10 ശതമാനം ടിഡിഎസ് ഈടാക്കിയാണ് തുക അനുവദിക്കുക. ഇതിനാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 15ജി, 15 എച്ച്, ഫോമുകൾ സമർപ്പിക്കണം.
* 5 വര്‍ഷത്തിന് മുന്‍പ് ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലക്കുമ്പോള്‍ പ്രായത്തിന് അനുസരിച്ച് ഫോം സമര്‍പ്പിക്കണം.
* കോര്‍പ്പറേറ്റ് ബോണ്ടില്‍ നിക്ഷേപം നടത്തിയവരാണെങ്കില്‍ ആദായം 5,000 രൂപയില്‍ കൂടുതലായാല്‍ ടിഡിഎസ് ഈടാക്കും. ഇവിടെയും 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിക്കാം,
* 2014 മുതല്‍ പോളിസിയില്‍ നിന്ന് ലഭിക്കുന്ന തുക 1 ലക്ഷത്തില്‍ കൂടിയാല്‍ 2 ശതമാനം ടിഡിഎസ് ഈടാക്കും. പാന്‍ ഇല്ലെങ്കില്‍ 20 ശതമാനം ടിഡിഎസ് ഈടാക്കും.