എൽദോസ് കുന്നപ്പള്ളിക്കെതിരെ വധശ്രമത്തിനും കേസ്; അന്വേഷണ റിപ്പോർട്ട് കോടതിയിൽ

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ കൂടുതൽ കേസുകൾ ചുമത്തി ക്രൈംബ്രാഞ്ച്. വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പ്രത്യേക വകുപ്പുകൾ ചുമത്തി. ക്രൈംബ്രാഞ്ച് കേസന്വേഷണ റിപ്പോർട്ട് ജില്ല സെഷൻസ് കോടതിയിൽ നൽകി. അതേസമയം സംഭവം നടന്ന ദിവസങ്ങൾ പിന്നിട്ടിട്ടും എംഎൽഎ ഒളിവിൽ തുടരുകയാണ്.

പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസെടുക്കുന്നത്.

പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. സെപ്റ്റംബർ 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

അതിനിടെ, സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും എൽദോസ് കുന്നപ്പള്ളി എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎ കുറിച്ച് യാതൊരു വിവരവും ആർക്കുമില്ല. കഴിഞ്ഞദിവസം യുവതിയുടെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിൽ നിന്ന് മദ്യക്കുപ്പികളും എംഎൽഎയുടെ വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.

പെരുമ്പാവൂരിലുള്ള കുന്നപ്പള്ളിയുടെ വീട്ടിൽ ഇന്ന് തെളിവെടുപ്പിന് സാധ്യതയുണ്ട്. വീട്ടിൽ വച്ചും കുന്നപ്പള്ളി പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ ഇതുവരെ പോയ സ്ഥലങ്ങളായ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, പരാതിക്കാരി താമസിക്കുന്ന സ്ഥലം തുടങ്ങിയ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. 

സമൂഹമാധ്യമങ്ങൾ വഴി എൽദോസ് ബുദ്ധിമുട്ടിക്കുന്നുവെന്നും ആദ്യഘട്ടത്തിൽ പരാതി നൽകിയ മുൻ കോവളം എസ് എച്ച് ഒ പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നുമുള്ള രണ്ട് പുതിയ പരാതികൾ യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് ഇതുൾപ്പെടെ കമ്മീഷണർ കൈമാറിയിട്ടുണ്ട്. 

നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് രണ്ട് പ്രധാനപ്പെട്ട വകുപ്പുകൾ കൂടി കുന്നപ്പള്ളിക്കെതിരെ ചുമത്തിയതോടെ കോൺഗ്രസും അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും സംഭവത്തിൽ രേഖാമൂലമുള്ള വിശദീകരണം എൽദോസ് ഇനിയും നൽകിയിട്ടുമില്ല. ബലാത്സംഗ കേസ് കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയതോടെ വൈകാതെ തന്നെ പാർട്ടിയിൽ നിന്ന് എംഎൽഎയെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!