സ്കൂളിൽ ബസുകൾക്കിടയിൽ കുടുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ കേസെടുത്തു

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കോഴിക്കോട്: സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. മുക്കം കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പാഴൂർ മുന്നൂർ തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

Also Read- Kerala Rains| സംസ്ഥാനത്ത് കനത്ത മഴ; തലസ്ഥാനത്ത് റോഡുകളില്‍ വെള്ളക്കെട്ട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

നിർത്തിയിട്ടിരുന്ന ബസുകളിൽ ഒന്നു മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇതിനിടയിൽ കുടുങ്ങുകയായിരുന്നു. സ്കൂളിൽ ഇന്നലെ കലോത്സവമായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഹിബ, അയിഷ ബൈസ.

Also Read- സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

അതേസമയം, സ്കൂളിൽ സ്കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് മുക്കം പൊലീസ് കേസെടുത്തു.

Published by:Rajesh V

First published:Source link

Facebook Comments Box
error: Content is protected !!