ധോണിയെ ഇഷ്ടമുള്ളവരോടു വെറുപ്പ്, കോലിയോടു ഗംഭീറിനു അസൂയ!- ആഞ്ഞടിച്ച് ഫാന്‍സ്

Spread the love
Thank you for reading this post, don't forget to subscribe!

ഗംഭീറിന്‍റെ ഉപദേശം

ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കുന്ന റണ്‍സെടുക്കണം. വലിയ ടൂര്‍ണമെന്റുകളില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കു ഒരു മൂല്യവുമില്ലെന്നായിരുന്നു കോലിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കു ഗംഭീര്‍ നല്‍കിയ ഉപദേശം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഗംഭീറിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

നേട്ടങ്ങള്‍ക്കായി കളിക്കരുത്

നിങ്ങളുടെ ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കുന്ന റണ്‍സിനെക്കുറിച്ചായിരിക്കണം ബാറ്റര്‍മാര്‍ ചിന്തിക്കേണ്ടത്. നിങ്ങളുടെ ഫിഫ്റ്റിയോ, സെഞ്ച്വറിയോ തികയ്ക്കുന്നതിനു വേണ്ടി മാത്രം റണ്ണെടുക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. നിങ്ങള്‍ 20-40 റണ്‍സ് നേടിയാലും അതു ടീമിനെ 170-180 റണ്‍സിലെത്തിക്കാന്‍ സഹായിച്ചാല്‍ അതിനു കൂടുതല്‍ മൂല്യമുണ്ട്. റണ്‍ചേസാണ് ടീം നടത്തുന്നതെങ്കില്‍ നിങ്ങളുടെ ഇന്നിങ്‌സ് മധ്യനിരയുടെ സമ്മര്‍ദ്ദം ഇല്ലാതാക്കുമെന്നു ഉറപ്പ് വരുത്തണമെന്നുമായിരുന്നു ഗൗതം ഗംഭീര്‍ പറഞ്ഞത്.

നേട്ടങ്ങള്‍ വീട്ടില്‍ വയ്ക്കണം

ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ നിങ്ങള്‍ വീട്ടില്‍ വയ്ക്കണം. ഇത്തരം ചാംപ്യന്‍ഷിപ്പുകളില്‍ വ്യക്തിഗത റെക്കോര്‍ഡുകളില്‍ കാര്യമില്ല. ടൂര്‍ണമെന്റില്‍ നിങ്ങള്‍ 200 റണ്‍സാണ് ആകെ നേടുന്നതെങ്കിലും ടീം വിജയിക്കുകയാണെങ്കില്‍ അതിനു വലിയ മൂല്യമുണ്ട്. പക്ഷെ നിങ്ങള്‍ 500 റണ്‍സ് ടൂര്‍മെന്റില്‍ അടിച്ചെടുത്തിട്ടും ടീം പുറത്താവുകയാണെങ്കില്‍ ആ റണ്‍സിനെക്കൊണ്ട് ഒരു ഉപയോഗവുമില്ലെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

Also Read: T20 World Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ‘വാട്ടര്‍ ബോയ്‌സ്’, പ്ലെയിങ് 11ല്‍ പ്രതീക്ഷ വേണ്ട!

കോലിയോടു അസൂയ

ഗൗതം ഗംഭീറിനു വിരാട് കോലിയോടു അസൂയയാണ്. കോലി ഒരിക്കലും വ്യക്തിഗത നേട്ടങ്ങള്‍ക്കു പിന്നാലെ പോവുന്നയാളല്ല. അദ്ദേഹം എല്ലായ്‌പ്പോഴും ഒരു ടീം പ്ലെയറാണ്. കോലി തനിക്കു വേണ്ടിയല്ല, ഇന്ത്യക്കു വേണ്ടിയാണ് സ്‌കോര്‍ ചെയ്യുന്നത്. നിങ്ങള്‍ക്കു എങ്ങനെ ഈ തരത്തില്‍ പറയാന്‍ സാധിക്കുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ധോണിയെ ഇഷ്‍ടമല്ല

ഗൗതം ഗംഭീര്‍ എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെയാണ്. പുതുതായി ഒന്നുമില്ല. അസൂയ അതിന്റെ പാരതമ്യത്തിലാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

എംഎസ് ധോണിയെ ഗൗതം ഗംഭീറിനു ഒരിക്കലും ഇഷ്ടമായിരുന്നില്ല. ഗൗതം ഗംഭീറിനാവട്ടെ ധോണിയെ ഇഷ്ടമുള്ള ഒരാളെയും ഇഷ്ടമല്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: T20 World Cup 2022: കളിക്കാതെ ‘തുരുമ്പെടുത്തു’! ഇനിയും പുറത്തിരുന്നേക്കും, ഇതാ ഇന്ത്യയുടെ 3 പേര്‍

ഇപ്പോഴും കരച്ചില്‍

11 വര്‍ഷങ്ങളായിട്ടും ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റിനായി ഗൗതം ഗംഭീര്‍ കരഞ്ഞു കൊണ്ടിരിക്കുകയാണ്. പക്ഷെ വിരാട് കോലി ശ്രദ്ധിക്കേണ്ടത് ടീം കോമ്പിനേഷനിലായിരിക്കണം. 2011ലെ ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ എംഎസ് ധോണിക്കു ലഭിക്കുന്നതില്‍ ആശ്ചര്യമില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

കളി ഫോളോ ചെയ്യാറില്ല

വിരാട് കോലി ഈ വര്‍ഷം ആ സെഞ്ച്വറി നേടിയില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. അപ്പോള്‍ ഗൗതം ഗംഭീര്‍ പറയുക കോലി റണ്‍സെടുക്കണമെന്നായിരിക്കും. എന്തു ചെയ്താലും അതിലൊന്നും സന്തോഷം ലഭിക്കാത്തയാളാണ് ഗംഭീറെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

ഇത്രയും വര്‍ഷങ്ങളായി ഗൗതം ഗംഭീര്‍ എന്തു ചെയ്യുകയായിരുന്നുവെന്നു എനിക്കറിയില്ല. വിരാട് കോലി ബാറ്റ് ചെയ്യുന്നത് അദ്ദേഹം അധികം കണ്ടു കാണില്ലയെന്നു തോന്നുന്നു. കാരണം കോലി എല്ലായ്‌പ്പോഴും ബാറ്റ് ചെയ്യുന്നത് ടീമിനു വേണ്ടിയാണ്. വ്യക്തിഗത നേട്ടങ്ങള്‍ക്കായി ഒരിക്കലും കളിച്ചിട്ടില്ല. ഗംഭീര്‍ ക്രിക്കറ്റിനെ അധികം ഫോളോ ചെയ്യാറില്ലെന്നാണ് എനിക്കു തോന്നുന്നത്. മുന്‍ താരത്തില്‍ നിന്നും വളരെ മോശം പ്രസ്താവനയാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.



Source by [author_name]

Facebook Comments Box
error: Content is protected !!