ശാലിനിയുടെ പുറത്താകലിന് പിന്നാലെ ഇതു സംബന്ധിച്ച് നിരവധി ചർച്ചകൾ ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തിറങ്ങിയ ശേഷമുള്ള ശാലിനിയുടെ അഭിമുഖങ്ങളും മറ്റും കണ്ട് ശാലിനിക്ക് കൂടുതൽ പേരുടെ പിന്തുണയും ലഭിച്ചു. ഇപ്പോഴിതാ, ശാലിനിയെ പിന്തുണച്ചു വന്ന ഒരു വീഡിയോയും അതേ കുറിച്ച് ശാലിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പുമാണ് പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. ബിഗ് ബോസിൽ നിന്ന് താൻ ചതിക്കപ്പെട്ട് പുറത്തായതാണെന്ന് ശാലിനി ആരോപിക്കുന്നു. ശാലിനിയുടെ വാക്കുകൾ ഇങ്ങനെ.
‘ഒരുപാട് വൈകി പോയല്ലോ ചേച്ചി.. ഇനി പറഞ്ഞിട്ടെന്ത് ഫലം!! അല്ലെങ്കിൽ തന്നെ ആരോട് പറയാൻ ആര് കേൾക്കാൻ!! പക്ഷേ വൈകിയാണെങ്കിലും മനസാക്ഷി കുത്ത് കൊണ്ട് പറഞ്ഞു പോവുന്നു എന്ന് തുടങ്ങിയ ചേച്ചിയുടെ വാക്കുകൾക്ക് ഹൃദയം കൊണ്ട് ഞാൻ നന്ദി പറയട്ടെ, ഒരുപാട് നന്ദി ചേച്ചി.. എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ ചേച്ചി പറഞ്ഞ വാക്കുകൾ ഒരു നൂറു തവണ ഈ മനസ്സിലിട്ട് ആവർത്തിച്ച് ഞാൻ തന്നെ പറഞ്ഞതാണ് കാരണം എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു.
ബിഗ്ഗ് ബോസ്സിൽ നിന്ന് എവിക്ട് ആയതിനു ശേഷം ഒരു രണ്ട് മാസക്കാലം ഇതൊക്കെയും എന്റെ ചിന്തകളെ അലട്ടിയിരുന്നു. ഒരു മെന്റൽ ട്രോമായിലൂടെ കടന്നുപോയ ദിനങ്ങൾ. ചതിയിലൂടെ തന്നെ പുറത്താക്കപ്പെട്ടു. മറ്റുള്ളവരിലേക്ക് തന്നെ എത്തിക്കാൻ കഴിയുന്നതിനു മുൻപേ അവസരം നഷ്ടപ്പെട്ടു, അഭിനയ സാധ്യതയോടെ ഭംഗിയായി ചെയ്ത് ഫലിപ്പിക്കാമായിരുന്ന ഞാൻ കാത്തിരുന്ന പല ടാസ്‌ക്കുകളുടെയും ഭാഗമാകാൻ കഴിഞ്ഞില്ല അങ്ങനെ അങ്ങനെ!!
ചേച്ചി പറഞ്ഞത് ശരിയാണ്. ഏഷ്യാനെറ്റിൽ അപ്പോഴത്തെ കുടുംബത്തിന്റെ ദുരിതാവസ്ഥ പറഞ്ഞായിരുന്നു വിളിച്ചത്,, രണ്ടാമത് കോവിഡ് തരംഗം ഉണ്ടായ സമയത്ത്,, അവർക്ക് അലിവ് തോന്നിയിട്ട് തന്നെയാണ് ഇത്രയും വലിയ ഷോയുടെ ഓഡിഷനിലേക്ക് അവസരം ലഭിച്ചത്.
ചില സ്വാർത്ഥ താല്പര്യങ്ങളുടെയും വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ച എന്റെ ബുദ്ധിശൂന്യതയുടെയും ഫലമാണ് എനിക്ക് നഷ്ടമായ അവസരം. എങ്കിലും അന്ന് ഷോയിൽ പങ്കെടുത്ത സമയത്ത് കയ്യിൽ മുറിവ് പറ്റിയപ്പോൾ നിർബന്ധിച്ച് എനിക്ക് ഊട്ടി തന്ന ആ ഉരുള ഇറങ്ങുമ്പോഴും ദൈവമേ ഇത് എനിക്കുള്ള പണിയാണല്ലോ എന്ന് ഞാൻ ഓർത്തിരുന്നു. ഈ സീൻ കണ്ടില്ലെന്നായിരിക്കും പലരും ഓർക്കുന്നത്, അങ്ങനെ എന്തെല്ലാം നിങ്ങൾ കാണാതെ പോയി!!
പിന്നെ ഒന്ന് കുളിക്കാൻ പോലും എന്ന ഡയലോഗ് എന്നെ മെഡിറ്റേറ്റ് ചെയ്യാൻ വിളിച്ചപ്പോൾ കുളിച്ചിട്ട് കൂടിയില്ല ഇപ്പൊ വരാമെന്ന് അപർണയോട് പറഞ്ഞ വാക്കുകളാണ്. ആവശ്യപ്പെട്ടിട്ടും ആ ക്ലിപ്പ് ആരെയും കാണിച്ചില്ല കാരണം അതിന് പ്രസക്തി ഇല്ലായിരുന്നു. അങ്ങനെ പ്രസക്തി ഇല്ലാത്തവർ ഇങ്ങനെയൊക്കെ ജീവിച്ചു പോവും .
ഇത് ഇതോടു കൂടി അവസാനിക്കട്ടെ,, ഇതിന് ആവശ്യമെങ്കിൽ മാത്രമേ ഇനിയും വിശദീകരണവുമായി വരുന്നുള്ളു,, അല്ല എങ്കിൽ ഇത് ഇതോടു കൂടി കഴിയട്ടെ!! എന്തായാലും പറയാൻ ഒരുപാടുണ്ടായിരുന്നു വൈകിയാണെങ്കിലും ചിലരെങ്കിലും മനസ്സിലാക്കിയല്ലോ സന്തോഷം’, ശാലിനി കുറിച്ചു.