T20 World Cup 2022: മെയ്യപ്പന്‍ മാജിക്ക്, ഹാട്രിക്കുമായി യുഎഇ സ്പിന്നര്‍! ഇന്ത്യക്കും അഭിമാനിക്കാം

Spread the love

ഹാട്രിക് 15ാം ഓവറില്‍

ഹാട്രിക് 15ാം ഓവറില്‍

ശ്രീലങ്കയുടെ ഇന്നിങ്‌സിലെ 15ാം ഓവറിലായിരുന്നു കാര്‍ത്തിക് മെയ്യപ്പന്റെ തകര്‍പ്പന്‍ ഹാട്രിക്ക്. ലങ്ക രണ്ടു വിക്കറ്റിനു 114 റണ്‍സെന്ന ശക്തമായ സ്‌കോറില്‍ നില്‍ക്കെയായിരുന്നു യുഎഇ താരത്തിന്റെ അപ്രതീക്ഷിത പ്രഹരം.

ഭാനുക രാജപക്‌സ (5), ചരിത് അസലെന്‍ക (0), നായകന്‍ ദസുന്‍ ഷനക (0) എന്നിവരായിരുന്നു മെയ്യപ്പന്റെ ഇരകള്‍. ഓവറിലെ നാലാം ഓവറിലായിരുന്നു മെയ്യപ്പന്‍ ഹാട്രിക്കിനു തിരി കൊളുത്തിയത്. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന രാജപക്‌സയെ ഡീപ്പില്‍ ബേസില്‍ ഹമീദ് പിടികൂടുകയായിരുന്നു.

അസലെന്‍ക, ഷനക

അസലെന്‍ക, ഷനക

ചരിത് അസലെന്‍കയാണ് തുടര്‍ന്നു ക്രീസിലെത്തിയത്. ഗൂഗ്ലിയാണ് മെയ്യപ്പന്‍ പരീക്ഷിച്ചത്. പുഷ് ചെയ്യാന്‍ ശ്രമിച്ച അസലെന്‍ക എഡ്ജായപ്പോള്‍ വിക്കറ്റ് കീപ്പര്‍ വൃത്യ അരവിന്ദ് അതു അനായാസം പിടികൂടി. നായകന്‍ ഷനകയാണ് തുടര്‍ന്നു ക്രീസിലെത്തിയത്. പ്രതിരോധിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിനു അമ്പെ പാളി. ബാറ്റിനും പാഡിനും ഇടയിലൂടെ ബോള്‍ സ്റ്റംപില്‍ പതിച്ചപ്പോള്‍ മെയ്യപ്പന്‍ സ്വപ്‌നലോകത്തായിരുന്നു. ഇരുകൈകളും മുകളിലേക്കുയര്‍ത്തി താരം ഗ്രൗണ്ടിലൂടെ ഓടിയപ്പോള്‍ ടീമംഗങ്ങളും പിന്നാലെ കൂടി. കളിയില്‍ നാലോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് മെയ്യപ്പന്‍ വീഴ്ത്തിയത്.

Also Read: T20 World Cup 2022: കിവീസ് പരീക്ഷക്ക് ഇന്ത്യ, കംഗാരുക്കളെക്കാള്‍ കടുപ്പം!, പ്രിവ്യൂ, സാധ്യതാ 11

അഞ്ചാമത്തെ ബൗളര്‍

അഞ്ചാമത്തെ ബൗളര്‍

ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഹാട്രിക് കണ്ടെത്തിയ അഞ്ചാമത്തെ മാത്രം ബൗളറാണ് കാര്‍ത്തിക് മെയ്യപ്പന്‍. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണ് ആദ്യ ഹാട്രിക്കിന്റെ അവകാശി. ബംഗ്ലാേദശിനെതിരേയായിരുന്നു നേട്ടം.

പിന്നീടൊരു ഹാട്രിക്കിനായി 2021ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റ് വരെ കാത്തിരിക്കേണ്ടി വന്നു. മൂന്നു പേരാണ് കഴിഞ്ഞ എഡിഷനില്‍ ഹാട്രിക്ക് കുറിച്ചത്. നെതര്‍ലാന്‍ഡ്‌സിനെതിരേ അയര്‍ലാന്‍ഡിന്റെ കര്‍ട്ടിസ് കംപെര്‍, സൗത്താഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, ഇംഗ്ലണ്ടിനെതിരേ സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരാണ് ഹാട്രിക്ക് കണ്ടെത്തിയത്.

Also Read: T20 World Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ‘വാട്ടര്‍ ബോയ്‌സ്’, പ്ലെയിങ് 11ല്‍ പ്രതീക്ഷ വേണ്ട!

ഇന്ത്യക്കും സന്തോഷിക്കാം

ഇന്ത്യക്കും സന്തോഷിക്കാം

കാര്‍ത്തിക് മെയ്യപ്പന്റെ ഹാട്രിക് നേട്ടത്തില്‍ ഇന്ത്യക്കും ആഹ്ലാദിക്കാന്‍ വകയുണ്ട്. കാരണം ചെന്നൈയിലാണ് താരം ജനിച്ചത്. 2012ല്‍ മെയ്യപ്പന്റെ കുടുംബം യുഎഇയിലേക്കു മാറുകയായരുന്നു. 2019ലാണ് താരം യുഎഇ ദേശീയ ടീമിന്റെ ഭാഗമായത്. ഏകദിനത്തില്‍ കളിച്ചുകൊണ്ട് മെയ്യപ്പന്‍ അരങ്ങേറുകയും ചെയ്തു.

ഇതുവരെ എട്ടു ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം 4.64 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളാണ് വീഴ്ത്തിയത്. 37 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ടി20യില്‍ 12 മല്‍സരങ്ങളില്‍ നിന്നായി 7.05 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകള്‍ മെയ്യപ്പന്റെ പേരിലുണ്ട്.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!